വടകര: ലഹരികടത്ത് സംഘങ്ങൾ ട്രെയിനും കടലും കരയും ഉപയോഗപ്പെടുത്തി സജീവം. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ട്രെയിൻ മാർഗം ലഹരി വസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നത്. പിടിക്കപ്പെടാൻ സാധ്യതക്കുറവും രക്ഷപ്പെടാൻ എളുപ്പമാർഗമെന്ന നിലയിലുമാണ് ട്രെയിൻ ലഹരി കടത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.
യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന ലഹരികടത്ത് സംഘങ്ങൾ ലഹരി വസ്തുക്കൾ അടങ്ങിയ ബാഗുകളും മറ്റും യാത്രക്കാരുടെ സാധനങ്ങൾക്കൊപ്പം വെക്കുകയാണ് പതിവ്. ലഹരി സാധനങ്ങൾ പിടിക്കപ്പെടുമ്പോൾ പലപ്പോഴും ഇവർ രക്ഷപ്പെടും. ഇത്തരത്തിൽ നിരവധി തവണ റെയിൽവേ പൊലീസ് ലഹരി വസ്തുക്കൾ പിടികൂടുകയുണ്ടായി.
തുടരന്വേഷണം വഴിപാടായി മാറുന്നതിനാൽ പ്രതികൾ വലയിലാകാറില്ല. ചൊവ്വാഴ്ച അഞ്ചുകിലോ കഞ്ചാവാണ് റെയിൽവേ പൊലീസ് വടകരയിൽ നിന്നും പിടികൂടിയത്. പരിശോധന നടക്കുമ്പോൾ കമ്പാർട്ട്മെന്റിൽ കഞ്ചാവ് ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ വിദേശമദ്യം പലപ്പോഴായി പരിശോധന സമയത്ത് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തീരദേശ പൊലീസിന്റെ കണ്ണുവെട്ടിച്ച് മദ്യക്കടത്തും സജീവമാണ്. തീരദേശ പൊലീസിന് ആധുനിക സംവിധാനങ്ങളില്ലാത്തത് സംഘങ്ങളെ പിടികൂടുന്നതിന് തടസ്സമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.