മൂരാട് പാലം നിർമാണത്തിലെ വീഴ്ച പരിഹരിക്കാൻ ശ്രമം തുടങ്ങി

വ​ട​ക​ര: മൂ​രാ​ട് പു​തി​യ പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ശ്ര​മം തു​ട​ങ്ങി. തൂ​ണു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന പൈ​ൽ ക്യാ​പ് നി​ർ​മി​ക്കാ​ത്ത​താ​ണ് പാ​ല​ത്തി​ന്റെ തൂ​ണു​ക​ൾ ച​രി​യാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പാ​ല​ത്തി​ന്റെ ച​രി​ഞ്ഞ തൂ​ണു​ക​ൾ പ​രി​ശോ​ധി​ച്ചു. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൂ​ണു​ക​ൾ ബ​ല​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ലോ​ഡ് ടെ​സ്റ്റ് ന​ട​ത്തി വേ​ണം തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ. ബ​ല​ക്ഷ​യം ഉ​ണ്ടെ​ങ്കി​ൽ ര​ണ്ടു തൂ​ണു​ക​ൾ പു​തു​താ​യി സ്ഥാ​പി​ച്ച് ബ​ല​പ്പെ​ടു​ത്തേ​ണ്ടി വ​രും. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പു​തി​യ ഡി​സൈ​ൻ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക്ക് കൈ​മാ​റേ​ണ്ട​തു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്റെ ര​ണ്ട് തൂ​ണു​ക​ൾ​ക്ക് ച​രി​വു​ണ്ടെ​ന്ന് നാ​ട്ടു​കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ പാ​ല​ത്തി​ന്റെ തൂ​ണു​ക​ൾ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ മൂ​ടി​വെ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് നാ​ട്ടു​കാ​രി​ൽ സം​ശ​യം ബ​ല​പ്പെ​ടു​ത്തി​യ​ത്. ച​രി​ഞ്ഞ തൂ​ണു​ക​ൾ​ക്ക​ടു​ത്തേ​ക്ക് നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ ആ​രെ​യും ക​ട​ത്തി​വി​ട്ടി​ല്ല. ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ൾ ടാ​ർ​പാ​യ കൊ​ണ്ട് തൂ​ണു​ക​ൾ മൂ​ടു​ക​യും ഇ​രു​മ്പ് ക​മ്പി വെ​ൽ​ഡ് ചെ​യ്ത് തൂ​ണു​ക​ൾ ഉ​റ​പ്പി​ച്ച് നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്ക് തൂ​ണു​ക​ളി​ൽ നേ​രി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ തൊ​ട്ട​ടു​ത്ത റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്റെ തൂ​ണു​ക​ൾ നി​ർ​മി​ക്കു​മ്പോ​ൾ മ​ൺ​തി​ട്ട​ക​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള സം​ര​ക്ഷ​ണ ക​വ​ചം ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ-​ഫൈ​വ് ഇ​ൻ​ഫ്രാ സ്ട്ര​ക്ച​റ​ൽ ക​മ്പ​നി​ക്കാ​ണ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല. 210.21 കോ​ടി രൂ​പ​യാ​ണ് പാ​ലോ​ളി, മൂ​രാ​ട് പാ​ലം നി​ർ​മാ​ണ​ത്തി​നും അ​നു​ബ​ന്ധ റോ​ഡു​ക​ൾ​ക്കും ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Tags:    
News Summary - Efforts Are On To Rectify The Lapses In The Construction Of The Murad Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.