വടകര: വാക് തർക്കത്തിനിടെ അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ആയഞ്ചേരി തറോപ്പൊയിൽ ശശി മുക്കിലെ മലയിൽ വിജേഷിനെതിരെയാണ് (32) പൊലീസ് കേസെടുത്തത്. തറോപ്പൊയിൽ ശശിമുക്കിലെ ചിറാകണ്ടി നാണുവാണ് (65) വിജേഷിന്റെ ചവിട്ടേറ്റ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നു വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായിട്ടുണ്ട്. വാരിയെല്ലുകൾക്കുണ്ടായ പൊട്ടലാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് 302 വകുപ്പുപ്രകാരം കേസെടുത്തത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.
ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മരിച്ച നാണുവിന്റെ വീട്ടിലെ കുട്ടികളെ പ്രതി വിജേഷ് കല്ലെറിഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് നാണുവിന് നെഞ്ചത്തും വയറ്റിനും ചവിട്ടേറ്റത്. അബോധാവസ്ഥയിലായ നാണുവിനെ വടകര ജില്ല ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.