വടകര: യാത്രക്കാരെ മുൾമുനയിലാക്കി വടകര പുതിയ സ്റ്റാൻഡിൽ വ്യാജ ബോംബ്. ഐസ് ക്രീം ബാളിന്റെ ആകൃതിയിലുള്ള തിരിയോട് കൂടിയ വസ്തു വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന ഭാഗത്ത് കണ്ടെത്തിയത്. ബസ് തൊഴിലാളികൾ വിവരം പൊലീസിനെ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ ദൂരേക്ക് മാറ്റിനിർത്തി സുരക്ഷ ഉറപ്പുവരുത്തി.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് മയ്യന്നൂരിലെ ക്വാറിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ബോംബ് വ്യാജനാണെന്ന് തെളിഞ്ഞു. പ്ലാസ്റ്റിക് ടാപ്പ് ചുറ്റി ബാൾ പോലെയാക്കി തിരി ഘടിപ്പിച്ചാണ് വ്യാജ ബോംബുണ്ടാക്കിയതെന്ന് ബോംബ് സ്ക്വാഡ് പറഞ്ഞു. വ്യാജ ബോംബാണെന്ന് തെളിഞ്ഞതോടെയാണ് മണിക്കൂറുകളോളം നീണ്ട ആശങ്കക്ക് അറുതിയായത്.
വ്യാജ ബോംബിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. വടകര എസ്.ഐ എസ്.കെ. സജീഷ്, അഡീ. എസ്.ഐ കെ.പി. രഘു, ബോംബ് സ്ക്വാഡ് എസ്.ഐ ഇ. മോഹനൻ, സീനിയർ സി.പി.ഒ രമേഷ് ബാബു, സി.പി.ഒ ദീപക്, ബോംബ് സ്ക്വാഡിലെ കലേഷ്, സുബീഷ്, സുരേന്ദ്രൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.