വടകര: എക്സൈസ് ചമഞ്ഞ് വടകരയിൽ പണവും മദ്യവും കവരുന്നു. വടകര ബിവേറജസിൽനിന്ന് മദ്യം വാങ്ങി പുറത്തിറങ്ങുന്നവരിൽനിന്നാണ് വ്യാജ എക്സൈസ് ചമഞ്ഞ് പണവും മദ്യവും കവരുന്നത്. ബിവേറജസ് ഷോപ്പിൽനിന്ന് അനുവദനീയമായതിൽ കൂടുതൽ മദ്യം വാങ്ങി പുറത്തിറങ്ങുന്നവരാണ് വ്യാജ എക്സൈസ് സംഘത്തിൻറ ഇരകളാവുന്നവരിലേറെയും.
ഷോപ്പിൽനിന്ന് മദ്യവുമായി പുറത്തിറങ്ങുന്നവരെ മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരാെണെന്നു ധരിപ്പിച്ച് ഇടവഴിയിൽ കൊണ്ടുപോയി പരിശോധിക്കുകയും മദ്യം കൂടുതലാണെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്. തട്ടിപ്പുകാർ എക്സൈസ് ഓഫിസിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന വാഹനം വിളിച്ച് വരുത്താൻ ഫോൺ ചെയ്യുകയും ഇതിനിടെ ഇരകളാകുന്നവർ കൈയിലെ പണവും മദ്യവും നൽകി രക്ഷപ്പെടുകയുമാണത്രെ ചെയ്യുന്നത്.
ചിലരെ മദ്യം വാങ്ങാനെത്തിയ വാഹനത്തിൽ കയറി ഹൈവേയിലൂടെ മൂരാട് പാലത്തിനടുത്ത് എത്തിച്ച് മദ്യവും പണവും വാങ്ങി മൂന്നു ലിറ്ററിൽ കൂടുതൽ ഇനി മദ്യം വാങ്ങരുതെന്നു താക്കീത് ചെയ്ത് വിട്ടതായും പരാതിയുണ്ട്. വിഷുവിനോടനുബന്ധിച്ച് നിരവധി പേരാണ് ഇത്തരത്തിൽ കബളിക്കപ്പെട്ടത്. മാനഹാനി ഭയന്ന് പലരും പരാതി നൽകാത്തത് തട്ടിപ്പ് സംഘങ്ങൾക്ക് തുണയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.