വടകര: സിവില്‍ സെപ്ലെസ് കോര്പറേഷൻ ഗോഡൗണിലെ തീപിടിത്തത്തിൽ 50 ലക്ഷത്തിെൻറ നഷ്ടമുണ്ടായതായി വിലയിരുത്തല്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വടകര ലോകനാര്‍കാവിലെ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ഒരുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കരുതിയത്. എന്നാല്‍, ഒരാഴ്ച പിന്നിട്ടതോടെയാണ് കണക്കുകള്‍ക്ക് വ്യക്തത വന്നത്. 30 ലക്ഷം രൂപയുടെ ഉല്പന്നങ്ങള് സംരക്ഷിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ക്വാളിറ്റി കണ്ട്രോള് വിഭാഗം ഗുണനിലവാര പരിശോധന നടത്തി ബോധ്യപ്പെട്ട ഉല്പന്നങ്ങളാണ് സംരക്ഷിച്ചത്.
വടകര താലൂക്കിലെ 40 മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യേണ്ടുന്ന സ്റ്റേഷനറി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്‍വെര്‍ട്ടര്‍ വഴിയുള്ള ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോകനാര്‍കാവില്‍ രണ്ടു ഗോഡൗണുകളാണ് സെപ്ലെകോക്കുള്ളത്. ഒന്ന്, സബ്സിഡിയുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രവും മറ്റൊന്ന് സബ്സിഡിയില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നവയുമാണ്.
ജനുവരി മാസത്തെ കിറ്റ് വിതരണത്തെയുള്പ്പെടെ ഇത് ബാധിച്ചേക്കുമെന്ന് നേരത്തേ അഭിപ്രായമുണ്ടായിരുെന്നങ്കിലും വലിയ പ്രതിസന്ധികളില്ലാതെ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഗോഡൗണിെൻറ നിലവിലുള്ള സുരക്ഷാപ്രശ്നം ഉള്‍പ്പെടെ വിലയിരുത്തുന്നതിനായി ബുധനാഴ്ച സംഭവസ്ഥലം ഭക്ഷ്യവകുപ്പിെൻറ അഡീഷനല്‍ സെക്രട്ടറി ജെസി ജോസ്, ഡെപ്യൂട്ടി സെക്രട്ടറി നിസാം എന്നിവര്‍ സന്ദര്‍ശിച്ചു. വടകര ടി.എസ്.ഒ സജീവന്, ഡിപ്പോ മാനേജര്‍ മാനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു. അഗ്നിബാധയെക്കുറിച്ച് ഫോന്‍സിക് വിഭാഗം പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.