വടകര: മാലിന്യ നിർമാർജനത്തിൽ സർക്കാർ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാത്ത പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
മണിയൂർ പഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ കായിക പദ്ധതിയായ റൈസിങ് മണിയൂർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്തിന് മാത്രമല്ല ഓരോരുത്തർക്കും മാലിന്യ സംസ്കരണത്തിൽ ഉത്തരവാദിത്തമുണ്ട്. കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമായി അടുത്ത ഒരു വർഷം കൊണ്ട് മാറ്റിയെടുക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കെ. ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ലീന, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. റീന, ജില്ലാ പഞ്ചായത്ത് അഗം ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വള്ളിൽ ശാന്ത, അംഗം കെ.ടി. രാഘവൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ജയപ്രഭ, പി.കെ. ദിവാകരൻ, എം.കെ ഹമീദ്, കെ. റസാഖ്, ടി.എൻ. മനോജ്, ടി. രാജൻ, സജിത്ത് പൊറ്റുമ്മൽ, ശങ്കരൻ, പി.എം. ബാലൻ, വി.പി. അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷറഫ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ. സജിത്ത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.