വടകര: ദേശീയപാതയിൽ കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപെട്ട് ഒഴിവായത് വൻ അപകടം. ഇൻഡാൻ കമ്പനിയുടെ ടാങ്കർ ലോറിയാണ് ദേശീയപാതയിൽനിന്ന് തെന്നിമാറി റോഡിനോട് ചേർന്ന പറമ്പിെൻറ ഭാഗത്തേക്ക് ഇടിച്ചുകയറിയത്. ടാങ്കർ ലോറിയിൽ ഗ്യാസ് ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
വടകര ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കർ. സംഭവം നടന്ന സ്ഥലത്തോടുചേർന്ന് കിണറും വീടുകളും ഉണ്ട്. ടാങ്കർലോറി കിണറിനോട് ചേർന്ന ഭാഗത്താണ് ഇടിച്ചുകയറിയത്.
വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ചോമ്പാല പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രച്ചു. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ടാങ്കർ ലോറി റോഡിലേക്ക് മാറ്റിക്കൊണ്ടുപോയി.
മാസങ്ങൾക്ക് മുമ്പ് ദേശീയപാതയിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിെൻറ മംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന പാചകവാതക ടാങ്കർ മറ്റൊരു ലോറിയുടെ പിൻഭാഗത്ത് ഇടിച്ചശേഷം നിയന്ത്രണംവിട്ട് പഴയ ദേശീയപാതയിലെ താഴ്ചയിലേക്ക് തെന്നിമാറി അപകടത്തിൽപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.