വടകര: സ്വർണക്കടകളിൽനിന്ന് കളർ ചെയ്യാൻ നൽകിയ സ്വർണാഭരണങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി മുങ്ങി. ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡിൽ സ്വർണാഭരണ പോളിഷിങ് കട നടത്തിവന്ന മഹാരാഷ്ട്ര സ്വദേശി സൂരജ് സേട്ടുവാണ് ആഭരണങ്ങളുമായി മുങ്ങിയത്.
ടൗണിലെ എസ്.ആർ ജ്വല്ലറി, സിറാജ് ജ്വല്ലറി എന്നിവിടങ്ങളിൽനിന്നായുള്ള ആറ് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് കൊണ്ടുപോയത്.
ചെറുകിട സ്വർണക്കച്ചവടക്കാരായ ജ്വല്ലറി ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വ്യാപാരികളുടെ പരാതിയിൽ എടച്ചേരി പൊലീസ് കേസെടുത്തു. തൊഴിലാളി സംസ്ഥാനം വിട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.