വടകര: താലൂക്ക് ഓഫിസ് മുറ്റത്ത് തീപിടിച്ച ഫയലുകൾ കുന്നുകൂട്ടിയിട്ടത് ഹൃദയഭേദക കാഴ്ചയാവുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള ചരിത്രരേഖകളടക്കം കത്തിയമർന്ന് ചാരമായ കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.
പാതി കത്തിയും മറ്റുമുള്ള ഫയലുകൾ സിവിൽ ഡിഫൻസ്, എൻ.എസ്.എസ് വളൻറിയർമാർക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടകളിൽ തലച്ചുവടായി പുറത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഉപയോഗപ്രദമായത് ഇതിൽനിന്ന് വേർതിരിച്ചെടുക്കുന്നുണ്ട്. കുന്നുകൂട്ടിയ കത്തിയമർന്ന ഫയലുകളിൽ തങ്ങൾ കഴിഞ്ഞ ദിവസംവരെ എഴുതിക്കൂട്ടിയത് ഇടക്കിടെ ജീവനക്കാർ തിരയുന്നുണ്ട്. പാതികത്തിയ ചിലത് ലഭിക്കുമ്പോൾ ആഹ്ലാദവുമുണ്ട്. രണ്ടു ദിവസമായി രാവിലെ മുതൽ വൈകീട്ടുവരെ വിശ്രമമില്ലാതെ ഫയലുകൾ മാറ്റുന്നത് തുടരുകയാണ്. റവന്യൂ അധികൃതരുടെ കണക്കിൽ അരലക്ഷത്തോളം ഫയലുകളാണ് കത്തിയമർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.