വടകര നഗരസഭയില്‍ ഇരുമുന്നണികളിലും സീറ്റ് ചര്‍ച്ച അവസാന ഘട്ടത്തില്‍

വടകര: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുകുറയുന്നില്ല. വടകര നഗരസഭയില്‍ ഇരുമുന്നണികളിലും സീറ്റ് ചര്‍ച്ച അവസാന ഘട്ടത്തിലാണുള്ളത്. ഉഭയകക്ഷി ചർച്ചയാണിപ്പോൾ നടക്കുന്നത്​. ഈ ആഴ്ച സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാകുമെന്ന് നേതാക്കള്‍ പറയുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതത്, കക്ഷികള്‍ക്കുള്ളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് നടക്കുക. മിക്ക കക്ഷികളും സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനമെടുത്ത് കഴിഞ്ഞു. നിലവില്‍ നഗരസഭയിലുള്ള 47 അംഗങ്ങളിൽ പലരും തുടരാന്‍ സാധ്യതയുണ്ടെന്നറിയുന്നു. നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിക്ക് 47ല്‍ 28 അംഗങ്ങളാണുള്ളത്. എല്‍.ജെ.ഡി ലയനത്തോടെയാണ് രണ്ടു സീറ്റ് വര്‍ധിച്ചത്. നിലവില്‍ സി.പി.എം 23, സി.പി.ഐ രണ്ട്, കോണ്‍ഗ്രസ് –എസ് ഒന്ന്, എല്‍.ജെ.ഡി രണ്ട് എന്നിങ്ങനെയാണുള്ളത്. പുതുതായി മുന്നണിയിലെത്തിയ ഐ.എന്‍.എല്ലിനും എല്‍.ജെ.ഡിക്കും ഇക്കുറി സീറ്റ് നല്‍കേണ്ടിവരും. അഞ്ചു സീറ്റ് ലഭിക്കുമെന്നാണ് ഐ.എന്‍.എല്‍ പ്രതീക്ഷ. പ്രതിപക്ഷത്ത് 19 അംഗങ്ങളാണുള്ളത്. ഇതില്‍ 17 പേര്‍ യു.ഡി.എഫും രണ്ടുപേര്‍ ബി.ജെ.പിയുമാണ്. യു.ഡി.എഫില്‍ 10 മുസ്​ലിം ലീഗ്, ഏഴ് കോണ്‍ഗ്രസ്​ എന്നിങ്ങനെയാണ്​ ഉള്ളത്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം എല്‍.ജെ.ഡി കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് തിരികെ ലഭിച്ചു.

എന്നാൽ, ഇത്തവണ മുന്നണിയുടെ ഭാഗമാകുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കണം. ഇടതുമുന്നണിയുടെ പ്രവര്‍ത്തനം പതിവുപോലെ സി.പി.എം നിയന്ത്രണത്തിലാണ് നീങ്ങുന്നത്. യു.ഡി.എഫിന് പതിവിനു വിപരീതമായി കെ. മുരളീധരന്‍ എം.പിയുടെ നേതൃത്വമുണ്ട്. ഘടകകക്ഷി നേതാക്കളുമായും മറ്റും മുരളീധര െൻറ നേതൃത്വത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. എല്ലാ കക്ഷികളും അതത് വാര്‍ഡുകളില്‍ ജനപ്രിയ സ്ഥാനാര്‍ഥികളെ നിർത്തി സീറ്റ് നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.