വടകര: പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പരാമർശം സി.പി.എം-ബി.ജെ.പി ബാന്ധവം തുറന്നുകാട്ടുന്നതാണെന്ന് വടകര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഓർക്കാട്ടേരിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു.
വടകരയിൽ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് മുമ്പേ പറഞ്ഞതാണ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അതിനുവേണ്ടിയാണ് ഇരുകൂട്ടരും പരസ്പരം നീക്കുപോക്കുകൾ നടത്തുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. രമ എം.എൽ.എ, പാറക്കല്‍ അബ്ദുല്ല, എൻ. വേണു, ഒ.കെ. കുഞ്ഞബ്ദുല്ല, പ്രദീപ് ചോമ്പാല, എൻ.പി. അബ്ദുല്ല ഹാജി, അഹമ്മദ് പുന്നക്കൽ, സുനിൽ മടപ്പള്ളി, പറമ്പത്ത് പ്രഭാകരൻ, സതീശൻ കുരിയാടി, ബാബു ഒഞ്ചിയം, അഡ്വ. നാരായണൻ നായർ, പി.കെ. ഹബീബ്, വി.പി. ദുല്‍ഖിഫില്‍ എന്നിവർ സംസാരിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.