വടകര: ബി.ജെ.പിയും ആർ.എസ്.എസും നടത്തിയ എല്ലാ കുതന്ത്രങ്ങളെയും മതേതര ഇന്ത്യക്കായി പിഴുതെറിയാൻ ജനങ്ങൾ തുനിഞ്ഞിറങ്ങിയ മനോഹരമായ കാഴ്ചയാണ് കർണാടക തെരഞ്ഞെടുപ്പു ഫലമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
സംഘ്പരിവാർ ശക്തികളുടെ വിഷം വിതറുന്ന വർഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കാനും വെറുപ്പിന്റെയും വിഭാഗീയതയുടെയും നാളുകൾക്ക് അന്ത്യം കുറിച്ച് മതേതര ഭാരതത്തെ വീണ്ടെടുക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതാണ് ഈ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന വടകര മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ് ലാൽ, പി.കെ. രാഗേഷ്, വി.പി. ദുൽഖിഫിൽ, സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ, സുബിൻ മടപ്പള്ളി, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, ഡി.സി.സി സെക്രട്ടറിമാരായ രാധാകൃഷ്ണൻ കാവിൽ, ബാബു ഒഞ്ചിയം, ടി.വി. സുധീർകുമാർ, പുറന്തോടത്ത് സുകുമാരൻ, സി.കെ. വിശ്വനാഥൻ, ഇ.കെ. ശീതൾരാജ്, വി.കെ. ഇസ്ഹാഖ്, പ്രിൻസ് ആന്റണി, സുനന്ദ് ശങ്കർ, അജയ് ബോസ്, വി.കെ. പ്രേമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.