വടകര: സിവില്‍ സെപ്ലെസ് കോര്പറേഷൻ ഗോഡൗണില്‍ വന്‍ തീപിടിത്തം. വടകര ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്‍ച്ച 5.45ഓടെ തീപിടിത്തമുണ്ടായത്. ഗോഡൗണില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗവും അഗ്നിക്കിരയായി. വടകര താലൂക്കിലെ 40 മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യേണ്ടുന്ന സ്റ്റേഷനറി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണാണിത്.
ഒരു കോടിയുടെ ഉല്പന്നങ്ങള് നശിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. കൃത്യമായ കണക്ക് വരും ദിവസങ്ങളിലേ വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. തീപിടിച്ചത് സമീപത്ത് താമസിക്കുന്നവരുടെ ശ്രദ്ധയില്‍പെട്ടയുടന്‍ ഫയര്‍ഫോഴ്സിൽ അറിയിക്കുകയായിരുന്നു. സമയബന്ധിതമായി തീയണക്കല്‍ നടത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
തൊട്ടടുത്തായി കടകളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇന്‍വെര്‍ട്ടര്‍ വഴിയുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വടകര ഫയര്‍ഫോഴ്സില്‍ നിന്നും അസി. സ്റ്റേഷന് ഓഫിസര്‍ കെ. മനോജ്കുമാറിെൻറ നേതൃത്വത്തില്‍ രണ്ട് യൂനിറ്റും, സ്റ്റേഷന് ഓഫിസര്‍ ബാസിതിെൻറ നേതൃത്വത്തില്‍ നാദാപുരത്തു നിന്നുള്ള ഒരൂ യൂനിറ്റും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
ഇതിനിടെ, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സിെൻറ രണ്ടു യൂനിറ്റുകളെത്തിയിരുന്നു. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അഗ്നിശമന സേനയോടൊപ്പം കൈമെയ് മറന്നുള്ള നാട്ടുകാരുടെ പരിശ്രമവും തീ നിയന്ത്രണ വിധേയമാക്കാന്‍ സഹായകമായി. ഇതിനിടെ, മുളകും മഞ്ഞളും കത്തി പുകയുയര്‍ന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഓയില്‍ ഉള്ളതിനാല്‍ എളുപ്പം തീപടര്‍ന്നു പിടിച്ചു.
ഹിന്ദുസ്ഥാന്‍ ലിവറിെൻറ ഉല്പന്നങ്ങളാണ് ഏറെയുമുണ്ടായിരുന്നത്. ഗോഡൗണിെൻറ മുകള്‍ഭാഗത്ത് ഷീറ്റ് നീക്കം ചെയ്താണ് പുക ഒഴിവാക്കിയത്. എം.എല്‍.എ മാരായ പാറക്കല്‍ അബ്ദുല്ല, സി.കെ. നാണു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരുവരും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്കി. വിഷയം സിവില്‍ സപ്ലൈസ് മന്ത്രിയെ അറിയിച്ചതായും ഭക്ഷ്യോപല്ന്നങ്ങളുടെ വിതരണത്തില്‍ കാലതാമസം വരാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.