വടകര: കടലാക്രമണത്തിൽ തോണി തകർന്ന് മണൽ തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പുഴ അഴിമുഖത്ത് വെച്ചാണ് സംഭവം. മണൽ ശേഖരിച്ച് തിരിച്ച് അഴിമുഖത്തുനിന്ന് കറുവ പാലത്തേക്ക് വരുന്നതിനിടെ തോണി കടലാക്രമണത്തിൽ രണ്ടായി മുറിഞ്ഞ് വെള്ളത്തിനടിയിൽ താഴ്ന്നുപോകുകയായിരുന്നു.
തൊഴിലാളികളായ കളത്തിൽ സുനിൽ കുമാർ, പാറേമ്മൽ വാസു എന്നിവരാണ് രക്ഷപ്പെട്ടത്. കടലാക്രമണത്തിൽ തോണിയിൽനിന്ന് തെറിച്ച് വെള്ളത്തിൽ വീണ ഇരുവരും നീന്തി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപെട്ട തോണി സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. രണ്ടായി പിളർന്ന തോണി പിന്നീട് തിരമാലയിൽ കരക്കടിഞ്ഞു.
രണ്ടു മാസം മുമ്പ് മറ്റൊരു തോണിയും അപകടത്തിൽ തകർന്നിരിന്നു. പൂഴി തൊഴിലാളികൾക്ക് മാന്യമായ വേതനവും നഷ്ടപ്പെട്ട തോണികൾക്ക് നഷ്ടപരിഹാരവും നൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.