മാഹി തിരുനാൾ ഗതാഗത നിയന്ത്രണം

വടകര: മാഹി സെന്റ് തെരേസ തീർഥാടനകേന്ദ്രത്തിലെ തിരുനാളിന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പൊലീസ് അറിയിച്ചു. പ്രധാന തിരുനാൾദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ പഴയ പോസ്റ്റ് ഓഫിസ് റോഡ് കവലയിൽ നിന്ന് ഇടത്തോട്ട് ബുൾവാർ റോഡ്, സ്റ്റേഡിയം റോഡ്-റെയിൽവേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നുപോകണം.

വടകര ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മാഹി ആശുപത്രി ജങ്‌ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് വഴി പൊലീസ് സ്റ്റേഷൻ റോഡിലൂടെ മാഹിപ്പാലം ഭാഗത്തേക്ക് പോകണം.

മെയിൻറോഡിൽ സെമിത്തേരി റോഡ് ജങ്‌ഷൻ മുതൽ ഗവ. ആശുപത്രി ജങ്‌ഷൻവരെയും വാഹനഗതാഗതം അനുവദിക്കുന്നതല്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മാഹി സ്പോർട്സ് ഗ്രൗണ്ടിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

നഗരത്തിലെ റോഡുകളിൽ പാർക്കിങ്‌ അനുവദിക്കുന്നതല്ല. പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയുന്നതിനും തിരിച്ചറിയുന്നതിനും പ്രത്യേക ക്രൈം സ്ക്വാഡിനെ ഏർപ്പെടുത്തി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, ബാഗ്, കടലാസുപൊതി എന്നിവ അനുവദിക്കുന്നതല്ല.

Tags:    
News Summary - Mahi Thirunal Traffic Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.