വടകര: മദ്യലഹരിയിൽ ട്രാഫിക് സിഗ്നൽ കൺട്രോൾ പാനൽ തകർത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ സ്വദേശി വലിയ പറമ്പിൽ താഴെ സെയ്തലവി (55) യെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. നാരായണ നഗറിലെ തിരക്കേറിയ ജങ്ഷനിലെ സിഗ്നലാണ് ഇയാൾ അടിച്ച് തകർത്തത്.
സംഭവം ശ്രദ്ധയിൽപെട്ടവർ ഇയാളെ പിടികൂടി ട്രാഫിക് പൊലീസിനെ ഏല്പിക്കുകയായിരുന്നു. കൺട്രോൾ പാനൽ തകർന്നതോടെ ജങ്ഷനിലെ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം നിലച്ചു. ദേശീയ പാതയിലേക്ക് പുതിയ സ്റ്റാന്റിൽ നിന്നും ബസുകൾ ഇറങ്ങി വരുന്ന ഭാഗമായതിനാൽ സിഗ്നലുകൾ നിലച്ചത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. അറസ്റ്റിലായ പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.