വടകര: ടൗൺഹാളിൽ നടന്ന കാർഷിക കർമസേന രൂപവത്കരണ ചടങ്ങിൽനിന്ന് എം.എൽ.എയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ പരിപാടി ബഹിഷ്കരിച്ചു. കൃഷിമന്ത്രി പി. പ്രസാദ് ഓൺലൈനായി ഉദ്ഘാടനം നടത്തിയ ചടങ്ങാണ് ബഹിഷ്കരിച്ചത്.
ഇടതുപക്ഷം ഭരിക്കുന്ന വടകര നഗരസഭ കെ.കെ. രമ എം.എൽ.എയോട് കാണിക്കുന്ന അവഗണനക്കും പ്രോട്ടോകോൾ ലംഘനത്തിനും എതിരെയായിരുന്നു പ്രതിഷേധം. മന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ സ്ഥലം എം.എൽ.എയാണ് അധ്യക്ഷയാകേണ്ടതെന്നാണ് പ്രോട്ടോകോൾ. എന്നാൽ, നഗരസഭ നടത്തുന്ന പല പരിപാടികളിലും ഇത് ലംഘിക്കപ്പെടുകയാണ്. രണ്ടുമാസം മുമ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുത്ത പരിപാടിയിലും നഗരസഭ എം.എൽ.എയെ ഒഴിവാക്കി. അന്ന് യു.ഡി.എഫ്, ആർ.എം.പി.ഐ പ്രതിനിധികൾ പരിപാടി ബഹിഷ്കരിച്ചിരുന്നു.
പ്രോട്ടോകോൾ ലംഘനത്തിന് നിയമസഭ സ്പീക്കർക്കും പ്രോട്ടോകോൾ ഓഫിസർക്കും എം.എൽ.എ പരാതി നൽകിയിരുന്നു. നഗരസഭ ഭരണനേതൃത്വത്തിെൻറ നടപടികൾ വടകരക്ക് അപമാനകരമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.