വടകര: നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് വടകര താലൂക്കിൽ 14 സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുന്നു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റാണ് കാമറകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക. വടകര മേപ്പയിൽ, സാന്റ് ബാങ്ക്സ് റോഡ്, പഴയ ബസ് സ്റ്റാൻഡ്, പെരുവാട്ടും താഴെ, തിരുവള്ളൂർ, ഓർക്കാട്ടേരി, എടച്ചേരി, വില്യാപ്പള്ളി, കുറ്റ്യാടി, തൊട്ടിൽപാലം, പൈക്കളങ്ങാടി തൊട്ടിൽ പാലം, കക്കട്ടിൽ, നാദാപുരം, ചേറ്റുവെട്ടി, കല്ലാച്ചി എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
ജില്ലയിൽ 62 കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. 15 സ്ഥലങ്ങളിൽ കൂടി കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കെൽട്രോണിനാണ് കാമറകളും കൺട്രോൾ റൂം സ്ഥാപിക്കുന്നതിന്റെയും ചുമതല. സോളാർ പാനൽ ഉൾപ്പെടെയുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴിക്കോട് കേന്ദ്രമായി സ്ഥാപിക്കുന്ന കൺട്രോൾ റും വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
ഹെൽമറ്റ് , സീറ്റ് ബെൽറ്റ്, വാഹനങ്ങളിലെ ആൾട്രേഷൻ തുടങ്ങിയ നിയമലംഘനങ്ങൾ കാമറ വഴി കണ്ടെത്തി പിഴ ഈടാക്കും. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ക്യാമറകളിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. വടകരയിൽ നിലവിലുള്ള കാമറകൾ പലതും പ്രവർത്തന രഹിതമാണ് പുതിയത് സ്ഥാപിക്കുന്നതോടൊപ്പം പഴയത് അറ്റകുറ്റ പണി ചെയ്യാൻ നടപടികളില്ലാത്തതിനാൽ പല കാമറകളും ആകാശ കാഴ്ചകൾ വീക്ഷിക്കുന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.