വടകര: ചോമ്പാൽ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിൽ ദേശീയപാത വികസനത്തിന്റ ഭാഗമായി പുറത്തിട്ട ഭൂഗർഭ കേബിളുകൾ മോഷണംപോയി 150ൽപരം ഫോണുകൾ നിശ്ചലമായി ഇന്റർനെറ്റും നിലച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂക്കര മുതൽ മുക്കാളി വരെ കേബിളുകൾ മണ്ണിൽനിന്ന് പുറത്തേക്ക് എടുത്തിരുന്നു. ഇതാണ് മുറിച്ചുകൊണ്ടുപോയത്.
കണ്ണൂക്കര ഭാഗത്തെ ലാൻഡ് ഫോണുകളാണ് നിശ്ചലമായത്. ഫോണുകൾ നിലച്ചത് ഇന്റർനെറ്റിനെ ബാധിച്ചതിനാൽ വിദ്യാർഥികളെയും ഓഫിസുകളെയും വലക്കുന്നുണ്ട്. കേബിളുകൾ മോഷണംപോയതിലൂടെ ബി.എസ്.എൻ.എലിന് നാലു ലക്ഷം രൂപ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ബി.എസ്.എൻ.എലിന് തൊട്ടുകിടക്കുന്ന സ്വകാര്യ കേബിളുകൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ബി.എസ്.എൻ.എലിന്റെ മാത്രം കേബിളുകൾ മോഷണംപോയതിൽ ദുരൂഹതയുണ്ട്. ദേശീയപാത നിർമാണത്തിന്റ ഭാഗമായി ഭൂഗർഭ കേബിളുകൾ കിലോമീറ്ററുകളോളം പലയിടത്തും പുറത്താണ്. എന്നാൽ, സുരക്ഷ ഉറപ്പുവരുത്താൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. കേബിൾ മോഷണം സംബന്ധിച്ച് ചോമ്പാൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.