മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച പ്രവർത്തനം തുടങ്ങാതെകിടക്കുന്ന കാമറ

മി​ഴി തു​റ​ക്കു​ന്നി​ല്ല, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കാ​മ​റ​ക​ൾ

വ​ട​ക​ര: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ ഒ​രു വ​ർ​ഷ​മാ​യി​ട്ടും മി​ഴി തു​റ​ക്കു​ന്നി​ല്ല. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ഥാ​പി​ച്ച കാ​മ​റ​ക​ളാ​ണ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. വ​ട​ക​ര താ​ലൂ​ക്കി​ൽ 14 സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ തൂ​ണി​ൽ കി​ട​ക്കു​ന്ന​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റി​നാ​ണ് കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന ചു​മ​ത​ല. ജി​ല്ല​യി​ൽ 63 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. കാ​മ​റ​ക​ൾ​ക്കൊ​പ്പം സോ​ളാ​ർ പാ​ന​ലു​ക​ളും തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ക​യാ​ണ്.

താ​ലൂ​ക്കി​ൽ മേ​പ്പ​യി​ൽ, സാ​ൻ​ഡ് ബാ​ങ്ക്സ് റോ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, പെ​രു​വാ​ട്ടും​താ​ഴെ, തി​രു​വ​ള്ളൂ​ർ, ഓ​ർ​ക്കാ​ട്ടേ​രി, എ​ട​ച്ചേ​രി, വി​ല്യാ​പ്പ​ള്ളി, കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പാ​ലം, പൈ​ക്ക​ള​ങ്ങാ​ടി, ക​ക്ക​ട്ടി​ൽ, നാ​ദാ​പു​രം, ചേ​റ്റു​വെ​ട്ടി, ക​ല്ലാ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ

കെ​ൽ​ട്രോ​ണാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഹെ​ൽ​മ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ്, വാ​ഹ​ന​ങ്ങ​ളി​ലെ ആ​ൾ​ട്രേ​ഷ​ൻ, അ​മി​ത​വേ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​മ​റ വ​ഴി ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ൺ​​േ​ട്രാ​ൾ റൂ​മു​മാ​യി

യോ​ജി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തും സോ​ഫ്റ്റ്‌​വെ​യ​റി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​ണ് കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന​ത് ന​ശി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​കു​മ്പേ​ഴേ​ക്കും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മോ​യെ​ന്ന ചോ​ദ്യ​മു​യ​രു​ന്നു​ണ്ട്. നേ​ര​ത്തേ ടൗ​ണു​ക​ളി​ൽ ട്രാ​ഫി​ക്കി​ന്റ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ​ല​തും ചു​രു​ങ്ങി​യ കാ​ല​ത്തി​നി​ട​ക്ക് പ്ര​വ​ർ​ത്ത​നം നി​ല​ച്ച അ​വ​സ്ഥ​യാ​യി​രു​ന്നു.

Tags:    
News Summary - No flashing-Department of Motor Vehicles cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.