വടകര: ദേശീയപാതയിലെ കണ്ണൂക്കരയിൽ അപകടത്തിൽപെട്ട പാചകവാതക ടാങ്കർ സ്ഥലത്തുനിന്ന് നീക്കി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിെൻറ കാഞ്ചിക്കോട് നിന്നും പുതിയ കാബിൻ എത്തിച്ച ശേഷമാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ടാങ്കർ അപകട സ്ഥലത്തുനിന്ന് മാറ്റാൻ നടപടി ആരംഭിച്ചത്. ഇതിനായി വളപട്ടണത്തുനിന്ന് എട്ടോളം ഖലാസികളടങ്ങുന്ന സംഘവും െക്രയിനും എത്തി.
പാചകവാതക ടാങ്കർ ചെരിവിൽനിന്ന് നേർദിശയിലേക്ക് മാറ്റി ഉച്ചക്ക് രണ്ട് മണിയോടെ പാലക്കാട്ടേക്ക് പോയി. ഇതോടെ തിങ്കളാഴ്ച രാത്രിയുണ്ടായ ടാങ്കർ അപകടത്തിെൻറ ആശങ്കക്ക് വിരാമമായി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിെൻറ മംഗളൂരുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന പാചകവാതക ടാങ്കർ മറ്റൊരു ലോറിയുടെ പിൻഭാഗത്ത് ഇടിച്ചശേഷം നിയന്ത്രണംവിട്ട് പഴയ ദേശീയപാതയിലെ താഴ്ചയിലേക്ക് തെന്നിമാറുകയായിരുന്നു.
അപകടം അറിഞ്ഞതോടെ ദേശീയപാതയോരത്തുള്ളവർ ഭീതിയോടെയാണ് കഴിഞ്ഞത്. ഫയർഫോഴ്സ് നടത്തിയ പ്രാഥമികപരിശോധനയിൽ വാതക ചോർച്ചയൊന്നും കണ്ടെത്തിയിരുന്നില്ല. പെട്രോളിയം കമ്പനി അധികൃതർ രാത്രി വൈകി എത്തി പരിശോധന നടത്തിയതോടെ ചോർച്ച ഇല്ലെന്ന് സ്ഥിരീകരിച്ചു. ടാങ്കറിെൻറ കാബിൻ മാത്രമാണ് പൂർണമായും തകർന്നത്.
ടാങ്കറും അനുബന്ധ ഭാഗങ്ങൾക്കും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. അപകടം നടന്ന സമയം മുതൽ വടകര അഗ്നിശമനസേനയും ചോമ്പാല പൊലീസും നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. സ്റ്റേഷൻ ഓഫിസർ വി.പി. ജഗദീഷ്, സ്റ്റേഷൻ ഓഫിസർ അരുൺ, എസ്.എഫ്.ആർ.ഒ വി.കെ. ശശി, എഫ്.ആർ.ഒമാരായ എം. ബൈജു, റിബിൻ, സുബീഷ് പ്രേം, നിതിൻ പ്രസാദ്, അരുൺ, ബബീഷ്, ജ്യോതിലാൽ, സുഭാഷ്, ഹോംഗാർഡ് സുരേഷ്, സിവിൽ ഡിഫൻസ് വളൻറിയർമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.