വടകര: വടകരയിൽ പോക്സോ കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവിനും കത്ത് നൽകി.
സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അക്രമപീഡന പരമ്പരകൾ നിരന്തരം വർധിച്ചുവരുകയാണ്. ഇത്തരം ദുരന്തസംഭവങ്ങളിൽ ഇരകളാക്കപ്പെടുന്ന കുട്ടികൾക്ക് നീതിയുറപ്പാക്കാൻ കഴിയും വിധം മലയോര പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന താലൂക്കിന്റെ ഹെഡ്ക്വാർട്ടേഴ്സുമായ വടകരയിൽ പോക്സോ കോടതി അനുവദിക്കേണ്ടത് അനിവാര്യമാണ്. വടകര മേഖലയിലെ ഇത്തരം കേസുകളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളും അവരുടെ ആശ്രിതരും കിലോമീറ്ററുകൾ താണ്ടിവേണം നീതിക്കായി കോടതികൾ കയറിയിറങ്ങാൻ.
ഇത് ശാരീരികമായും മാനസികമായും തകർന്നിരിക്കുന്ന കുട്ടികൾക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കുന്നതാണ്. അതിനാൽ സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന പോക്സോ കോടതികളിൽ ഒന്ന് വടകരയിൽ അനുവദിച്ചുനൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.