വടകര: മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽ ക്ഷേത്രപരിസരത്തുനിന്ന് അഞ്ച് ചന്ദനമരങ്ങൾ മോഷണംപോയതായി പരാതി. പള്ളിപറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തുണ്ടായിരുന്ന ചന്ദനമരങ്ങളാണ് മോഷണംപോയത്. ക്ഷേത്രപരിസരത്തെ കുറ്റിക്കാടുകളിൽ വളർന്ന അഞ്ച് ചന്ദന മരങ്ങളാണ് അജ്ഞാതസംഘം മുറിച്ചുകടത്തിക്കൊണ്ടു പോയത്. ഏകദേശം മൂന്ന് ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ക്ഷേത്രവും ക്ഷേത്രപറമ്പും. കാടുമൂടിയ പടിഞ്ഞാറ് ഭാഗത്തെ കാടുകളിൽ നിരവധി ചന്ദനമരങ്ങളുണ്ട്. അമ്പലത്തിന് സമീപത്തെ തെക്കുഭാഗത്തുള്ള റോഡിനോട് ചേർന്ന ഭാഗത്തെ ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. ഇവക്ക് 10 വർഷത്തിലേറെ പഴക്കമുണ്ട്. ഞായറാഴ്ച രാവിലെ ക്ഷേത്രപരിസരം ശുചീകരിക്കാൻ എത്തിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികളാണ് മരം മുറിച്ചുമാറ്റിയതായി കണ്ടത്. എന്നാൽ, ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വടകര പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.