വടകര: പുതിയ അധ്യയനവർഷത്തിന് ആടിയും പാടിയും തുടക്കമിട്ട് സ്കൂളുകൾ നവാഗതരെ സ്വീകരിച്ചത് വർണപ്പകിട്ടോടെ. വടകര ബ്ലോക്ക്തല സ്കൂൾ പ്രവേശനോത്സവം ചീനംവീട് യു.പി സ്കൂളിൽ നഗരസഭാധ്യക്ഷ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.കെ. കരീം അധ്യക്ഷത വഹിച്ചു. മാനേജർ രാഘവൻ നമ്പ്യാർ പഠനക്കിറ്റ് വിതരണം ചെയ്തു. കൈരളി ഗന്ധർവസംഗീതം ഫെയിം വിപിൻനാഥ് സംഗീതവിരുന്നൊരുക്കി. പി.ടി.എ പ്രസിഡന്റ് ബിജു പി.കെ, പ്രധാനാധ്യാപകൻ വി.പി. സുനിൽകുമാർ, എം. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ വി.വി. വിനോദ് സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.
എസ്.ജി.എം.എസ്.ബി സ്കൂൾ പ്രവേശനോത്സവം കേരള സാഹിത്യ അക്കാദമി അംഗം സുകുമാരൻ ചാലിഗന്ധ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. ഐ. രാജൻ അധ്യക്ഷത വഹിച്ചു. രജിപ്രഭ, രൂപം രാജേഷ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക കെ. ശ്രീജ സ്വാഗതവും ഉമേഷ് കുമാർ നന്ദിയും പറഞ്ഞു.
ഓർക്കാട്ടേരി: കുന്നുമ്മക്കര എൽ.പി സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് അംഗം ടി.എൻ. റഫീഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എം.പി.ടി.എ പ്രസിഡന്റ് രേഷ്മ കെ.പി അധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരൻ മോഹനൻ മുഖ്യാതിഥിയായി. സിവിൽ പൊലീസ് ഓഫിസർ സിജു കുമാർ, പ്രധാനാധ്യാപകൻ ജയേഷ്, ഷാനി, മായ, രസ്ന എന്നിവർ സംസാരിച്ചു.
തട്ടോളിക്കര യു.പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് അംഗം ഗിരിജ കളരിക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. രാജൻ ചെറുവാട്ട് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഷിബു കോട്ടായി അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണം മാനേജർ ടി. കൃഷ്ണൻ നിർവഹിച്ചു. ഷിറിൻ തിലക്, എം. ലിബീഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം.സി. ഷാജി സ്വാഗതവും എം.ജി. ഷിന നന്ദിയും പറഞ്ഞു.
മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാതാരം കലാഭവൻ സരിഗ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ പി.കെ. ജിതേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി. ബീന, പി.ടി.എ പ്രസിഡന്റ് എം.വി. തോമസ്, പഞ്ചായത്ത് അംഗം കെ.കെ. സിമി, ജയശ്രീ ബി. ദിലീപ്, പി.പി. പ്രഭാകരൻ, പി.കെ. കൃഷ്ണദാസ്, പി.കെ. ജയരാമൻ, ടി.പി. രജുലാൽ എന്നിവർ സംസാരിച്ചു. എൻ. നിധിൻ സ്വാഗതവും വിശാഖ് നന്ദിയും പറഞ്ഞു.
വടകര: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം കലാഭവൻ സരിക ഉദ്ഘാടനം ചെയ്തു. കെ.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ദിനേശ് കരുവാൻകണ്ടി പ്രവേശനോത്സവ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ വി. ദീപ സ്വാഗതം പറഞ്ഞു. സുഗുണേഷ് കുറ്റിയിൽ, പി.എം. മണി ബാബു, പി.ടി.എ പ്രസിഡന്റ് രഞ്ജീവ് കുറുപ്പ്, സി. ശ്രീജ, കെ.പി. രഞ്ജിനി എന്നിവർ സംസാരിച്ചു.
മടപ്പള്ളി വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രവേശനോത്സവം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനീഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് എന്‍.പി. രാജീവന്, ബിന്ദു വള്ളില്‍, സി.കെ. സുരേന്ദ്രന്, നിർമല്‍ കുമാര്‍, പി.പി. ദിവാകരന്, പി.പി. സുദീഷ്, എസ്.എം.സി ചെയർമാൻ പി.പി. ദിവാകരൻ, പി.പി. സുധീഷ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സി.കെ. ജയപ്രകാശ്, സജിത്ത് കല്ലിടുക്കിൽ, ഖാദർ ഹാജി, മൂസ നാസർ എന്നിവര്‍ സംസാരിച്ചു. നിർമൽ കുമാർ മോട്ടിവേഷൻ ക്ലാസ് നൽകി.
ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ കടമേരി എൽ.പി സ്കൂൾ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നവാഗതർക്ക് സമ്മാനപ്പൊതി വിതരണം ചെയ്തു.
പി.ടി.എയും വിവിധ സംഘടനകളും വിദ്യാർഥികൾക്കു നൽകുന്ന ബാഗും കുടയും പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു എ.പി. സുധീഷ് അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, കണ്ണോത്ത് പത്മനാഭൻ, പുത്തൂര്‍ ശ്രീവത്സൻ, എ.പി. ശ്രീധരൻ, പ്രധാനാധ്യാപിക ആശ, രമ്യ, കെ.വി. രജീഷ, നമിത സുരേഷ്, അക്ഷയ് വേണുഗോപാൽ, പി. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
ആയഞ്ചേരി: റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് രാജേഷ് തറോപൊയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.പി. കമറുദ്ദീൻ, കെ. ആയിഷ, ടി. ശ്രീധരൻ, ബിന്ദു, അലി റഹ്മാനി, സതീഷ്, ടി.കെ. രാജൻ, കിളിയാമ്മൽ കുഞ്ഞബ്ദുല്ല, വിനീഷ്, ടി.പി. രജീഷ് എന്നിവർ സംസാരിച്ചു.
തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ പ്രവേശനോത്സവം നോർത്ത് എൽ.പി സ്കൂളിൽ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ്, ജനപ്രതിനിധികളായ ഡി. പ്രജീഷ്, ജസ്മിന ചങ്ങരോത്ത്, പി.പി. രാജൻ, പ്രഥമാധ്യാപിക കെ. ഹസീന, ബി.പി.സി. നിഷാന്ത്, ഗായകരായ ഫാത്തിമത്ത് സഹ്റ, ഷംസീർ, കട്ടിലേരി കുഞ്ഞബ്ദുല്ല, എം.ആർ. അബ്ദുൽ അസീസ്, കെ.വി. തൻവീർ, കുഞ്ഞബ്ദുല്ല ഒല്ലാച്ചേരി, സഫീറ ആച്ചേരിപൊയിൽ എന്നിവർ സംസാരിച്ചു.
നാദാപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്കൂളുകള്‍ തുറന്നു പ്രവർത്തിച്ചു. വാണിമേൽ എം.യു.പി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ഉദ്ഘാടനം ചെയ്തു.
ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും പ്രസിഡന്റ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.കെ. അമ്മദ്, ഹെഡ്മാസ്റ്റർ സി.വി. അഷ്റഫ് എന്നിവർ സംസാരിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം വിലാതപുരം ബഡ്സ് സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം. വിജയൻ അധ്യക്ഷത വഹിച്ചു. അനു പാട്യംസ് മുഖ്യാതിഥി ആയി. ബീന കല്ലിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി. സിന്ധു, ടി.പി. സീന, ഒ.ടി. ജിഷ, സി.കെ. മീന, കെ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.
പുറമേരി ഗ്രാമ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം പുറമേരി ശങ്കരവിലാസം എൽ.പി. സ്കൂളിൽ നടന്നു. പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു. കെ.കെ. മൊയ്തു, ഡി. അനിൽകുമാർ, എം.കെ. രോഹിണി, ഷംസു മഠത്തിൽ, പനയുള്ളതിൽ സൂപ്പി ഹാജി, വി.വി.മജീദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.പി. റാഷിദ സ്വാഗതവും പി. ലത്തീഫ് നന്ദിയും പറഞ്ഞു.
നാദാപുരം ഗവ. യു.പി.സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. നവാഗതർക്ക് പി.ടി.എ പ്രസിഡന്റ് സി.കെ. നാസർ ഉപഹാരം നൽകി. സ്ഥിരംസമിതി അധ്യക്ഷൻ എം.സി. സുബൈർ, വാർഡ് മെംബർ അബ്ബാസ് കണേക്കൽ, പി.ടി.എ-എസ്.എം. സി. ഭാരവാഹികളായ റഹീം കോറോത്ത്, അനിൽകുമാർ, എ.കെ. സക്കീർ, ബാബു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി.എച്ച്. പ്രദീപ്കുമാർ സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു.
സി.സി.യു സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്തംഗം കെ. മധുമോഹനൻ ഉദ്ഘാടനം ചെയ്തു. കെ. ധനീഷ് അധ്യക്ഷത വഹിച്ചു. മാനേജർ കെ. ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് കെ.കെ. ലീലാവതി, കെ. ഹേമചന്ദ്രൻ, കെ. തങ്കമണി, സുഹറ കിഴക്കയിൽ, എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
കുറ്റ്യാടി: ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഇസെഡ്.എ. ഷമീം, സീനിയർ അസി. പി. സുനിത, പി.ടി.എ പ്രസിഡന്റ് വി.വി. അനസ്, എസ്.എം.സി ചെയർമാൻ വി.കെ. റഫീഖ്, പി.ടി. വിജയൻ, കെ.പി. രമേശൻ, വിപിൻ ഭായ്, സി. ജോജി, ടി. ബൈജു, എൻ.കെ. ഫിർദൗസ്, എ.എം. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.