വ​ട​ക​ര​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ര​ച്ചു​ക​യ​റി ത​ക​ർ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ

നിയന്ത്രണംവിട്ട ലോറി വ​ർ​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഇരുപതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു


വ​ട​ക​ര: ലോ​റി വ​ർ​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 20ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക​ട​യി​ലേ​ക്കാ​ണ് ലോ​റി​യി​ടി​ച്ച്​ ക​യ​റി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന കൈ​ന​റ്റി​ക് സെൻറ​റി​ന് മു​ന്നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞ​തും അ​ല്ലാ​ത്ത​തു​മാ​യി നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ്​ ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​ൽ 40 എ​സ് 8083 ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളേ​യും വ​ലി​ച്ച് അ​ടു​ത്തു​ള്ള താ​ഴ്‍ച​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പേ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റേ​യും ക്ലീ​ന​റെ​യും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. വ​ർ​ക്​​ഷോ​പ് ഉ​ട​മ മ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ബി​ജു വ​ട​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് കയറി അപകടം ഒഴിവായി

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടി​ലേ​ക്ക് ക​യ​റി മ​റി​ഞ്ഞു. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ര​ഞ്ചേ​രി പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം മ​ട​ത്തി​ൽ കു​നി​യി​ൽ ഹു​സൈ​െൻറ വീ​ട്ടി​ലേ​ക്കാ​ണ് കാ​ർ ക​യ​റി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ട സ്​​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. ശ​ബ്​​ദം​കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ർ മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.




Tags:    
News Summary - The lorry went out of control and crashed into the workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.