വീടുകളിൽ എ.സി സ്ഥാപിച്ചവരുടെ വാർധക്യകാല പെൻഷൻ അപേക്ഷ തള്ളി

വ​ട​ക​ര: വീ​ടു​ക​ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ൻ സ്ഥാ​പി​ച്ച 61 പേ​രു​ടെ പെ​ൻ​ഷ​ൻ അ​പേ​ക്ഷ വ​ട​ക​ര ന​ഗ​ര​സ​ഭ ത​ള്ളി. എ​യ​ർ​ക​ണ്ടീ​ഷ​ൻ ഉ​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​പേ​ക്ഷ​ക​ൾ ത​ള്ളി​യ​ത്.

ന​ഗ​ര​സ​ഭ​യി​ൽ 119 പേ​രു​ടെ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​നാ​ണ് റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ള്ളി​യ​ത്. ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള​വ​ർ വീ​ടു​ക​ളി​ൽ താ​മ​സ​മി​ല്ലാ​ത്ത​വ​ർ, 60 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​വാ​ത്ത​വ​ർ, 2000 സ്ക്വ​യ​ർ​ഫീ​റ്റി​ന് മു​ക​ളി​ൽ വീ​ടു​ള്ള​വ​ർ, വി​വി​ധ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ ഉ​ൾ​​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ് നി​ര​സി​ച്ച​ത്.

Tags:    
News Summary - The old age pension application of those who have installed AC in their homes was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.