വടകര: പുറങ്കര കടൽതീരത്ത് അടിഞ്ഞ തിമിംഗലത്തിെൻറ ജഡം സാൻഡ് ബാങ്ക്സിൽ കുഴിച്ചുമൂടി. പുറങ്കര ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം കളിവീട് അംഗൻവാടിക്ക് സമീപത്തെ കടൽതീരത്താണ് ബുധനാഴ്ച തിമിംഗലത്തിെൻറ ജഡം അടിഞ്ഞത്.
വ്യാഴാഴ്ച രാവിലെ എേട്ടാടെ കോസ്റ്റൽ ബോട്ട് ഉപയോഗിച്ച് പരിസരവാസികളും കോസ്റ്റൽ പൊലീസും ജഡം കെട്ടിവലിച്ച് സാൻഡ് ബാങ്ക്സിനടുത്തേക്ക് കടലിലൂടെ ഒഴുക്കിക്കൊണ്ടുവരുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിെൻറ ഭാഗമായാണ് ജഡം തീരത്തടുപ്പിച്ചത്. അഴുകിയനിലയിലായിരുന്നു തിമിംഗലത്തിെൻറ ജഡം. വനം വന്യജീവി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനകൾക്ക് ശേഷമാണ് കുഴിച്ചുമൂടിയത്.
നഗരസഭ കൗൺസിലർ പി.വി. ഹാഷിം, കോസ്റ്റൽ പൊലീസ് സി.ഐ ടി.കെ. ബാബു, ഫോറസ്റ്റ് റേഞ്ച് ഓഫിസർ രംഗിത്ത്, വെറ്ററിനറി ഡോ. സ്നേഹരാജ്, നഗരസഭ ആരോഗ്യവിഭാഗം ജെ.എച്ച്.ഐ ടി.കെ. ബിജു, മത്സ്യത്തൊഴിലാളികളായ ഇഞ്ചിൻറവിട സലീം, ഫാരിസ് ചാത്തോത്ത്, സി.സി. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.