വടകര: വിവാഹം കഴിച്ച് കൂടെ താമസിച്ച് മുങ്ങിയ വ്യാപാരിക്കെതിരെ കേസ് നൽകിയ തന്നെയും മകനെയും ടി.പി. വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യു.പി സ്വദേശിനി മുബഷിറ സമിയുള്ള ഖാൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
യുവതി പറയുന്നത് ഇങ്ങനെ:എട്ടുവർഷം മുമ്പ് മുംെബെയിൽനിന്ന് പരിചയപ്പെട്ട വ്യാപാരി പെരിങ്ങത്തൂർ സി.കെ.പി. നൂറുദ്ദീൻ രണ്ടുവർഷം മുമ്പ് വിവാഹം കഴിച്ചിരുന്നു. പിന്നീട് നൂറുദ്ദീൻ നാട്ടിലേക്ക് മടങ്ങി. ഭർത്താവിനെ കുറിച്ച് വിവരമില്ലാതായതോടെ ഒരുമാസം മുമ്പ് നാദാപുരത്ത് ഇയാളെ തേടി എത്തി.
പരാതിയിൽ പൊലീസ് നൂറുദ്ദീനെ കണ്ടെത്തി കൂടെ വിട്ടയച്ചു. മാഹിയിൽ നിന്ന് നൂറുദ്ദീൻ തന്നെ തനിച്ചാക്കി വീണ്ടും മുങ്ങി. ഇതോടെ കോടതിയെ സമീപിച്ചു. കോടതി നിർദേശത്തിൽ പീഡനത്തിന് നാലുപേർക്കെതിരെ കേസെടുത്തു. മാഹിയിൽ താമസിക്കുന്നതിനിടെ അവിടത്തെ പൊലീസ് ഉദ്യോഗസ്ഥൻ എത്തി പ്രതി സാദിഖിനെ കേസിൽനിന്ന് ഒഴിവാക്കാൻ സമ്മർദം ചെലുത്തി. ഇതോടെ താമസം വടകരയിലേക്ക് മാറ്റി. ഭീഷണിയെ തുടർന്ന് വടകരയിലെ താമസ സ്ഥലത്തുനിന്ന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തന്നെ സഹായിക്കുന്നവർക്കും ഭീഷണിയുണ്ട്.മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷൻ എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.