വടകര: അഴിയൂർ കാപ്പുഴ അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ട് കാപ്പുഴയിലെ വെള്ളം മലിനമാവുകയും മണല്‍ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യം പരിശോധിക്കാൻ ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചു. അഴിമുഖത്തെ വീട്ടുകാരും കുടിവെള്ള സ്രോതസ്സുകളിൽ മലിനജലം കലരുന്ന പ്രശ്നം അനുഭവിക്കുകയാണ്. ഇതിെൻറ അടിസ്ഥനത്തില്‍ വടകര ആര്.ഡി.ഒ സി. ബിജു സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഠൗട്ടോ ചുഴലിക്കാറ്റില്‍ പ്രയാസം വന്ന കടല്‍തീരത്തെ വിള്ളലിൽ പുഴയിലെ മണ്ണ് നിക്ഷേപിച്ച് പ്രശ്നം പരിഹരിക്കാൻ അനുവാദം തരണമെന്ന് പഞ്ചായത്ത് ആര്.ഡി.ഒവിനോട് അപേക്ഷിച്ചതിെൻറ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മുക്കാളിയിലെ ദേശീയപാത വിഭാഗത്തിെൻറ കൈവശമുള്ള സ്ഥലം പഞ്ചായത്തിന് വിട്ടുതരാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്താൻ ഇടപെടണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ ആര്.ഡി.ഒവിനോട് ആവശ്യപ്പെട്ടു.
തോട് സഭയുടെ നിര്‍ദേശപ്രകാരം മുക്കാളി കാപ്പിലെ പുറമ്പോക്ക് സ്ഥലം പഞ്ചായത്തിന് ലഭിക്കാന്‍ ഇടപെടാമെന്ന് ആര്.ഡി.ഒ പഞ്ചായത്തിനെ അറിയിച്ചു. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, പഞ്ചയത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കോട്ടയില്‍ രാധകൃഷ്ണന്, വാര്‍ഡ് മെംബര്‍ കവിത അനില്‍കുമാര്‍, അജയകുമാർ മാളിയേക്കൽ, വി.പി. അനിൽകുമാർ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.