വടകര: നഗരത്തിലും കാട്ടുപന്നി അഴിഞ്ഞാട്ടം. നാരായണ നഗരത്താണ് പന്നിയിറങ്ങി വീടുകളിൽ പരാക്രമം നടത്തിയത്. നാരായണ നഗരത്തെ സൗഭാഗ്യയിൽ പത്മിനിക്ക് നേരെ ആക്രമണമുണ്ടായി. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മകൻ സ്വരാഗാണ് പന്നിയുടെ മുന്നിലകപ്പെട്ട അമ്മയെ രക്ഷിച്ചത്. ബൈക്ക് യാത്രക്കാർക്ക് നേരെയും പന്നിയുടെ ആക്രമണമുണ്ടായി. പലരും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. സാധാരണ ഗ്രാമങ്ങളിലും വനത്തോട് ചേർന്ന ഭാഗങ്ങളിലുമാണ് കാട്ടുപന്നികളെ കാണാറുള്ളത്. നഗരപ്രദേശങ്ങളിലും വ്യാപകമായി എത്തിയിരിക്കുകയാണ്.
കാട്ടുപന്നി ടൗണിലെ വീടുകളുടെ ഗേറ്റിൽ ഇടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കാട്ടുപന്നി ജനത്തിരക്കേറിയ നഗരത്തിലും ഇറങ്ങിയത് പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.