കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കൺസ്യൂമർഫെഡ് മാനേജറുടെ വീട്ടിലും ഓഫിസിലും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.മലപ്പുറത്ത് നീതി മെഡിക്കൽ സ്റ്റോറുകളുെട ഗോഡൗൺ ചുമതല വഹിക്കുന്ന കെ.വി. രാജേഷിെൻറ കോഴിക്കോട് കൃഷ്ണൻ നായർ റോഡിലെ വീട്ടിലും മലപ്പുറത്തെ ഓഫിസിലുമാണ് പരിശോധന നടന്നത്.
കൺസ്യൂമർഫെഡിെൻറ കോഴിക്കോട് റീജനൽ മാനേജറായി പ്രവർത്തിക്കവെ വിവിധ ഔട്ട്ലെറ്റുകളിലേക്ക് പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വാങ്ങിയ വകയിൽ രാജേഷ് വൻതുകയുടെ െവട്ടിപ്പ് നടത്തിയെന്നും ഇതുപയോഗിച്ച് വിവിധയിടങ്ങളിൽ സ്വത്തുവകകൾ വാങ്ങിക്കൂട്ടിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. രാജേഷിെൻറ ചില സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് രൂപവത്കരിച്ച കമ്പനിക്കാണ് കൺസ്യൂമർെഫഡിന് പലചരക്ക് സാധനങ്ങളെത്തിച്ചുനൽകാനുള്ള ടെണ്ടർ ലഭിച്ചത്. മറ്റുപല കമ്പനികളുടെയും ടെണ്ടർ വിവരങ്ങൾ ഈ സ്ഥാപനത്തിെൻറ പ്രതിനിധികൾക്ക് ചോർത്തി നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലയാണ് എസ്.പി എസ്. ശശിധരെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു. സ്വത്തുവിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, വീട്ടിലെ ആഡംബര വസ്തുക്കൾ എന്നിവയുടെ കണക്കെടുത്ത ഉദ്യോഗസ്ഥർ നിരവധി രേഖകൾ പിടിച്ചെടുത്തു. അടുത്തദിവസം നോട്ടീസ് നൽകി രാജേഷിനെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.