ഫറോക്ക്: ചെറുവണ്ണൂർ സ്റ്റാൻേഡഡ് ടൈൽ ആൻഡ് ക്ലേ വർക്സ് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ സംഘർഷം. യോഗത്തിൽ അതിക്രമിച്ചുകയറിയ നൂറോളം പേർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും എ.ഐ.ടി.യു.സി പ്രവർത്തകരെ കടന്നാക്രമിക്കുകയും ചെയ്തു. അക്രമത്തിൽ മാനേജിങ് ഡയറക്ടർ പി. സുബ്രഹ്മണ്യൻ നായർ, യോഗാധ്യക്ഷൻ പി. കൃഷ്ണൻ എന്നിവർക്കു പരിക്കേറ്റു. ഇവരെ പൊലീസ് സംരക്ഷണത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കമ്പനിയിൽ നടന്ന ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. യോഗത്തിൽ പങ്കെടുത്ത എ.ഐ.ടി.യു.സി അംഗങ്ങളായ 10 തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരാണ് അതിക്രമങ്ങൾ നടത്തിയത്. കമ്പനിയുടെ മുന്നിൽ നിലയുറപ്പിച്ചിരുന്ന പൊലീസിെൻറ കണ്ണുവെട്ടിച്ച് പിൻവഴികളിലൂടെയാണ് അക്രമികൾ അകത്തുകടന്നത്.യോഗത്തിൽ ഡയറക്ടർ പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജണ്ടയും പ്രമേയവും അംഗീകരിച്ചുകഴിഞ്ഞപ്പോഴാണ് ഓഹരി ഉടമകൾ അല്ലാത്തവർ അക്രമം തുടങ്ങിയത്.
കസേരകൾ തകർക്കുകയും വേദിയിലേക്കു കയറി ൈകയേറ്റം നടത്തുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ അധ്യക്ഷൻ യോഗം അവസാനിപ്പിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. 360ഓളം ഓഹരി ഉടമകളാണ് കമ്പനിയിലുള്ളത്. മുമ്പ് നടന്ന ഡയറക്ടർ ബോർഡ് െതരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി പാനലിലെ മുഴുവൻ അംഗങ്ങളും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സി.ഐ.ടി.യു പാനലിൽ ജയിച്ചവർക്ക് 56 മുതൽ 72 വരെ വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. ഇത്തവണ എ.ഐ.ടി.യു.സി പാനൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതിനാൽ െതരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ൈകയാങ്കളി നടത്തിയതെന്ന് എ.ഐ.ടി.യു.സി തൊഴിലാളി നേതാക്കൾ ആരോപിച്ചു.
എ.ഐ.ടി.യു.സി പ്രതിഷേധിച്ചു
ചെറുവണ്ണൂർ: ചെറുവണ്ണൂർ സ്റ്റാൻഡേഡ് ഓട്ടുകമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അതിക്രമം നടത്തുകയും എം.ഡിയെയും ഡയറക്ടറെയും തൊഴിലാളികളെയും ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തിൽ പ്രസിഡൻറ് ഒ. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. നാസർ, മജീദ് വെൺമരത്ത്, സി.പി. ശ്രീധരൻ, മുത്തുക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. സി.പി.ഐ കോഴിക്കോട് ജില്ല സെക്രട്ടറി ടി.വി. ബാലൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പി.കെ. നാസർ, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് അഡ്വ. കെ.പി. ബിനൂപ്, ജില്ല കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.