കോഴിക്കോട്: കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കാനിരിെക്ക, രാജ്യത്തെ ഒന്നാംനിര മെഡിക്കൽ പഠന, ഗവേഷണ, ചികിത്സ സ്ഥാപനമായ എയിംസ് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) കേരളത്തിലും അനുവദിക്കുമോയെന്ന് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. എയിംസ് അനുവദിക്കുകയാണെങ്കിൽ കിനാലൂരിലായിരിക്കുമെന്നത് കോഴിക്കോടിനും പ്രതീക്ഷയേകുന്നു.
കേരളത്തിലും എയിംസ് സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ധനവകുപ്പിന്റെയടക്കം അനുമതിയോടെ കേന്ദ്രബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തേണ്ടതുണ്ട്. കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷെൻറ (കെ.എസ്.ഐ.ഡി.സി) ഉടമസ്ഥതയിലുള്ള 200 ഏക്കർ ഭൂമിയിലാണ് എയിംസ് അനുവദിച്ചാൽ പ്രവർത്തനം തുടങ്ങുക. ധനകാര്യവകുപ്പിന് ആരോഗ്യവകുപ്പ് നൽകിയ നിർദേശം അംഗീകരിച്ചാൽ വർഷങ്ങളായുള്ള സംസ്ഥാനത്തിന്റെ കാത്തിരിപ്പിനാണ് വിരാമമാകുക. മലബാറിലെയും ദക്ഷിണ കന്നഡയിലെയും കോയമ്പത്തൂർ, നീലഗിരി തുടങ്ങി തമിഴ്നാടിന്റെ ഭാഗങ്ങളിലുള്ളവർക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകുന്നതാണ് എയിംസ്.
750 കിടക്കകളുള്ള ആശുപത്രിയിൽ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകളുണ്ടാവും. വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും നഴ്സിങ് കോളജും ചേരുേമ്പാൾ വിദഗ്ധ ചികിത്സ തേടുന്നവർക്കും മലയാളി വിദ്യാർഥികൾക്കും ഏറെ സഹായകരമാകും. നിരവധി പേർക്ക് ജോലിക്കും അവസരമൊരുങ്ങും.
സംസ്ഥാനം സ്ഥലമേറ്റെടുത്ത് കൊടുത്ത ശേഷം 1500ഒാളം കോടി രൂപ കേന്ദ്രം ചെലവാക്കിയാൽ എയിംസ് യാഥാർഥ്യമാകും. 1995ല്‍ കൊച്ചിന് മലബാര്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍നിന്ന് കെ.എസ്.ഐ.ഡി.സി അക്വയര്‍ ചെയ്ത ഭൂമിയില്‍നിന്ന് 30 ഏക്കർ ഡൊമിനിക് പ്രസേൻറഷന് സംസ്ഥാന കായിക മന്ത്രിയായിരുന്നപ്പോൾ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് കൈമാറിയിരുന്നു. ശേഷിക്കുന്ന 284 ഏക്കറിൽ 70 ഏക്കറോളം ഫൂട്വെയർ പാർക്കിനായും കൈമാറി. ബാക്കിയുള്ള ഭൂമിയാണ് എയിംസിനായി കണ്ടുവെച്ചത്.
നഗരത്തിൽനിന്ന് 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽനിന്ന് എട്ടര കിലോമീറ്ററുമാണ് കിനാലൂരിലേക്കുള്ളത്. ജപ്പാൻ കുടിവെള്ള പദ്ധതിയുള്ളതിനാൽ ആവശ്യത്തിന് വെള്ളവും ലഭിക്കും. കെ.എസ്.ഇ.ബിയുടെ സബ്സ്റ്റേഷനുമുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിനടക്കം ബജറ്റിൽ തുക ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.