ബീ​ച്ചി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​ക്കു​ള്ള സ്ഥ​ലം

ബീച്ചിലെ പാ​ർ​ക്കി​ങ്ങി​ന് പു​തി​യ പ​ദ്ധ​തി: താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ലെ പാ​ർ​ക്കി​ങ് സ്ഥ​ലം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് മാ​രി ടൈം ​ബോ​ർ​ഡ് താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. നേ​ര​ത്തേ കോ​ർ​പ​റേ​ഷ​നും മാ​രി ടൈം ​ബോ​ർ​ഡും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട പാ​ർ​ക്കി​ങ്ങ് പ​ദ്ധ​തി ന​ട​പ്പാ​കാ​ത്ത പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബോ​ർ​ഡ് നേ​രി​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും നി​ക്ഷേ​പ​ക​രി​ൽ​നി​ന്നും താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച​ത്. സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ ന​ട​പ്പാ​ക്കും​വി​ധ​മാ​ണ് പു​തി​യ പ​ദ്ധ​തി. പ​ഴ​യ ല​യ​ൺ​സ് പാ​ർ​ക്കി​നും വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​നു​മി​ട​യി​ൽ ഗാ​ന്ധി​റോ​ഡ് ജ​ങ്ഷ​നി​ലെ ക​ട​പ്പു​റ​ത്ത് 200 കാ​റി​നും 50 ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നും നി​ർ​ത്താ​നും വാ​ട്ട​ർ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നും ക​ട​പ്പു​റം വി​ക​സി​പ്പി​ക്കാ​നു​മാ​ണ് പു​തി​യ തീ​രു​മാ​നം. ക​ഫ​റ്റീ​രി​യ​യ​ട​ക്കം വി​ൽ​പ​ന​ശാ​ല​ക​ളും പ​ദ്ധ​തി​യി​ൽ പെ​ടു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പു​തു​നി​ക്ഷേ​പ​ക​ർ​ക്കും തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ​ക്കും പ​ദ്ധ​തി ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ട​പ്പു​റ​ത്ത് വ​ണ്ടി നി​ർ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ടി​ന് ആ​ശ്വാ​സ​മാ​യി സ്വ​കാ​ര്യ-​പൊ​തു​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്ത് സം​വി​ധാ​ന​മൊ​രു​ക്കു​ക​യെ​ന്ന​ത് നേ​ര​ത്തേ കോ​ർ​പ​റേ​ഷ​നും മാ​രി​ടൈം ബോ​ർ​ഡും ചേ​ർ​ന്നെ​ടു​ത്ത പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു.

മാ​രി​ടൈം ബോ​ർ​ഡും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്ന് ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി വി​വി​ധ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ലോ​റി​ക​ൾ​ക്കു​കൂ​ടി പാ​ർ​ക്കി​ങ് വേ​ണ​മെ​ന്ന​താ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ന്റെ മു​ഖ്യ ആ​വ​ശ്യം. ഡി​സം​ബ​ർ 16ന​കം താ​ൽ​പ​ര്യ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബോ​ർ​ഡ് നി​ർ​ദേ​ശം.

ന​ട​പ്പാ​ക്കാ​നാ​വാ​തെ കോ​ർ​പ​റേ​ഷ​ൻ-​ബോ​ർ​ഡ് പ​ദ്ധ​തി

ബീ​ച്ചി​ലെ പാ​ർ​ക്കി​ങ് പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്രം നേ​ര​ത്തേ കോ​ർ​പ​റേ​ഷ​നും ബോ​ർ​ഡു​മാ​യി ഒ​പ്പു​വെ​ച്ചി​രു​ന്നു. മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ്, മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ മു​ൻ​കൈ​യെ​ടു​ത്താ​യി​രു​ന്നു ന​ട​പ​ടി.

നോ​ർ​ത്ത് ബീ​ച്ചി​ൽ ല​യ​ൺ​സ് പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക​ഴി​ഞ്ഞു​ള്ള നാ​ലേ​ക്ക​ർ തു​റ​മു​ഖ വ​കു​പ്പി​ന്റെ സ്ഥ​ല​മാ​ണ് പ​ദ്ധ​തി​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വി​ടെ 700 കാ​ർ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഇ​ല​ക്ട്രി​ക്ക് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പാ​ർ​ക്കി​ങ്ങി​നു​ള്ള സൗ​ക​ര്യ​വും ചെ​റി​യ സീ​ഫു​ഡ് കോ​ർ​ട്ടു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​വ്വി​ധം കോ​നാ​ട് ബീ​ച്ചി​ൽ 200ല​ധി​കം ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ലോ​റി പാ​ർ​ക്കി​ങ് സം​വി​ധാ​ന​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​വാ​നും ധാ​ര​ണ​യാ​യി​രു​ന്നു.

30 കൊ​ല്ല​ത്തേ​ക്ക് കോ​ർ​പ​റേ​ഷ​ൻ ക​രാ​റി​ലേ​ർ​പ്പെ​ടാ​നാ​യി​രു​ന്നു ധാ​ര​ണ. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്റെ​യും മാ​രി​ടൈം ബോ​ർ​ഡി​ന്റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​ശ​ദ പ​ദ്ധ​തി​രേ​ഖ (ഡി.​പി.​ആ​ർ) ത​യാ​റാ​ക്കു​ന്ന​തി​ന് ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഡി.​പി.​ആ​ർ ത​യാ​റാ​ക്കി​യ​തി​ന് ശേ​ഷം ഒ​ന്നി​ച്ചു​ള്ള പ​ദ്ധ​തി​ക്ക് ക​രാ​ർ ഒ​പ്പു​വെ​ച്ച് ന​ട​പ്പാ​ക്കാ​നും ധാ​ര​ണ​യാ​യി.

പാ​ർ​ക്കി​ങ് ഭൂ​മി​യു​ടെ ലീ​സ് തു​ക​യു​ടെ പ​കു​തി കോ​ർ​പ​റേ​ഷ​ൻ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡി​ന് ന​ൽ​കാ​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചെ​ല​വ് കേ​ര​ള മാ​രി​ടൈം ബോ​ർ​ഡും കോ​ർ​പ​റേ​ഷ​നും തു​ല്യ​മാ​യി വ​ഹി​ക്കാ​നും പ​ദ്ധ​തി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്റെ പാ​തി കേ​ര​ള മാ​രി​ടൈം ബോ​ർ​ഡും പാ​തി കോ​ർ​പ​റേ​ഷ​നും പ​ങ്കി​ടാ​നു​മെ​ല്ലാം ധാ​ര​ണ​യാ​യ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കാ​നാ​വാ​തെ പോ​യ​ത്.

30 കൊ​ല്ലം ക​ഴി​ഞ്ഞാ​ലും കോ​ർ​പ​റേ​ഷ​ന്റെ നി​ക്ഷേ​പ​ത്തു​ക 18 ശ​ത​മാ​നം പ​ലി​ശ​യോ​ടെ പൂ​ർ​ണ​മാ​യി തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടാ​ൻ പ​റ്റു​മാ​യി​രു​ന്നു. കാ​ലാ​വ​ധി​ക്ക് മു​മ്പെ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​നും മാ​രി​ടൈം ബോ​ർ​ഡി​നും ക​ഴി​യു​മാ​യി​രു​ന്നു. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​മു​റ​ക്ക് ക​രാ​ർ ഒ​പ്പു​വെ​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കാ​നാ​വാ​തെ പോ​യ​ത്. 

Tags:    
News Summary - New Scheme for Beach Parking: Circular Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.