റജീന, മുഷാഹിദ്

വർഷങ്ങളായി മയക്കുമരുന്ന്​ വിൽപന; നഗരത്തിലെ ഫ്ലാറ്റിൽനിന്ന്​ മാരക മയക്കുമരുന്നുമായി യുവതി അറസ്​റ്റിൽ

കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റിൽനിന്ന്​ മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി അറസ്​റ്റ്​ ചെയ്തു. വർഷങ്ങളോളമായി മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയാണ് ഇവരെന്ന്​ അധികൃതർ പറഞ്ഞു.

നാല്​ ഗ്രാം എം.ഡി.എം.എ യുമായി പരപ്പനങ്ങാടിയിൽ അറസ്​റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദ് (32) എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തി​‍െൻറ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതിൽ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര പറഞ്ഞു.

കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ വലയിലാകാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്പെക്ടർക്ക് പുറമേ പ്രിവൻറിവ് ഓഫിസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, ഉമ്മർകുട്ടി സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, ദിദിൻ, അരുൺ, ജയകൃഷ്ണൻ, വിനീഷ് പി.ബി, ശിഹാബുദ്ദീൻ വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സ്മിത, എം. ശ്രീജ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്​. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Woman arrested for possession of deadly drugs from city flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.