കോഴിക്കോട്: ലഹരിക്കേസിൽ എട്ടുവർഷം ജയിൽശിക്ഷ അനുഭവിച്ച സ്ത്രീ മൂന്നു കിലോ കഞ്ചാവുമായി എക്സൈസിെൻറ പിടിയിലായി. കുന്ദമംഗലം, കോട്ടാംപറമ്പ്, മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇൻറലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ വെള്ളയില്‍ സ്വദേശിനി ഖമറുന്നീസയെയാണ് (50) അറസ്റ്റുചെയ്തത്.
ഖമറുന്നീസ കോഴിക്കോട് നഗരത്തിലും കുന്ദമംഗലത്തും മയക്കു മരുന്നു വില്‍പന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് പ്രതി ചെയ്തത്. മുമ്പ് ലഹരി കേസില്‍ എട്ടുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഇവർ കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുകയാണ്.
കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്ത്, പ്രിവൻറീവ് ഒാഫിസര്‍മാരായ വി.പി. ശിവദാസന്‍, യു.പി. മനോജ്, സിവില്‍ എക്സൈസ് ഒാഫിസര്‍മാരായ അര്‍ജുന്‍ വൈശാഖ്, പി. അജിത്ത്, കെ. അര്‍ജുന്‍, എൻ. മഞ്ചീള, കെ.എസ്. ലത മോള്‍, ഡ്രൈവര്‍ കെ.ജെ എഡിസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.