കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ടി.ബി ലബോറട്ടറിക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ബി.എൽ) അംഗീകാരം. കേരളത്തിൽ ആദ്യമായാണ് ഒരു ടി.ബി ലബോറട്ടറിക്ക് എൻ.എ.ബി.എൽ അംഗീകാരം ലഭിക്കുന്നത്.
മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതാണ് ലബോറട്ടറിയെ അംഗീകാരത്തിന് അർഹമാക്കിയത്. ക്ഷയരോഗ നിർണയത്തിനും ഡ്രഗ് റെസിസ്റ്റൻസ് നിർണയത്തിനും ഉതകുന്ന സി.എ.എൻ.എ.എ.ടി, എൽ.എ.പി, ലിക്യുഡ് കൾച്ചർ എന്നീ ടെസ്റ്റുകളാണ് ഈ ലാബിൽ നടത്തുന്നത്. മൈക്രോബയോളജി മുൻ മേധാവി ഡോ. ഫിലോമിനയാണ് എൻ.എ.ബി.എൽ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നുവന്ന വകുപ്പ് മേധാവി ഡോ. പി.എം. അനിത തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തി. ഡോ. രമ്യ രാഘവനാണ് ലാബിന്റെ ക്വാളിറ്റി മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.