ലഹരി വേട്ടക്ക് 'യോദ്ധാവിനെ' വിളിക്കുന്നവർ നിരവധി

കോഴിക്കോട്: വിവിധയിടങ്ങളിൽ ലഹരി വേട്ടക്കായി പൊലീസിന്റെ 'യോദ്ധാവിനെ' വിളിക്കുന്നത് നിരവധി പേർ. ലഹരി വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി പൊലീസിന് കൈമാറാൻ സംവിധാനമൊരുക്കിയ പദ്ധതിയാണ് 'യോദ്ധാവ്'. 9995966666 എന്ന വാട്സ്ആപ് നമ്പറിലേക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നിവ അയക്കുകയാണ് വേണ്ടത്.

ഒക്ടോബർ ആറുമുതൽ 31 വരെ മാത്രം വിവിധ ജില്ലകളിലായി 1,131 രഹസ്യവിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. വിവരങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറിയാണ് തുടർ നടപടി സ്വീകരിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്. മലപ്പുറവും, എറണാകുളവുമാണ് തൊട്ടുപിറകിൽ.

വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച പരാതികളുടെ എണ്ണം: തിരുവനന്തപുരം -158, കൊല്ലം -100, പത്തനംതിട്ട -42, ആലപ്പുഴ -76, കോട്ടയം -51, ഇടുക്കി -34, എറണാകുളം -143, തൃശൂർ -99, പാലക്കാട് -52, മലപ്പുറം -144, കോഴിക്കോട് -128, വയനാട് -19, കണ്ണൂർ -58, കാസർകോട് -27. 

Tags:    
News Summary - yodhav-drugs drive-drugs hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.