നല്ലളം: കനത്ത മഴയിൽ വീടിെൻറ മേൽക്കൂര പൂർണമായും തകർന്നുവീണു. ഉറങ്ങിക്കിടന്ന യുവതിക്കും മകൾക്കും പരിക്കേറ്റു. നല്ലളം ഗിരീഷ് ബസ് സ്റ്റോപ്പിന് വടക്കുവശം കിളച്ചിയിൽപറമ്പിൽ പരേതനായ ടി.കെ. ബീരാൻകുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള വീടാണ് ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ തകർന്നത്.
സി.വി ഹൗസിൽ ആഷിഖിെൻറ ഭാര്യ റെയ്ജുന്നിസ (35), മകൾ ആയിശ റിദ (14) എന്നിവർക്കാണ് പരിക്കേറ്റത്. ആയിശയുടെ കാലിനും റെയ്ജുവിെൻറ ഇടതു കൈക്കുമാണ് പരിക്ക്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പുലർച്ച ഒന്നരയോടെ വീട്ടുകാരുടെ നിലവിളി കേട്ടാണ് വീട്ടുടമസ്ഥരും നാട്ടുകാരും വിവരമറിഞ്ഞത്. കഴുക്കോലും പട്ടികയും ഓടും ഉറങ്ങിക്കിടന്നവരുടെ മേൽ വീഴുകയായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചെറുവണ്ണൂർ നല്ലളം വില്ലേജ് ഓഫിസർ സി.കെ. സുരേഷ് കുമാർ സംഭവസ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. 41ാം ഡിവിഷൻ കൗൺസിലർ റഫീന അൻവർ, മുൻ കൗൺസിലർ കെ.എം. റഫീഖ്, നല്ലളം ചാലാട്ടി വട്ടഞ്ചേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജയപ്രകാശ് എന്നിവരും സ്ഥലത്തെത്തി. ഏതാണ്ട് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബീരാൻ കുട്ടിയുടെ മകൻ ടി.കെ. നൗഫൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.