പൊന്നാനി: പൊന്നാനിയുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മുൻ നഗരസഭ ചെയർമാൻ വി.പി. ഹുസൈൻകോയ തങ്ങൾക്കുള്ള ജന്മനാടിന്‍റെ ആദരം ശനിയാഴ്ച നടക്കും. പതിറ്റാണ്ടുകൾക്ക് മുമ്പ് പൊന്നാനി ടൗൺ കേന്ദ്രീകരിച്ച് കലാ-കായിക സന്നദ്ധ പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന യുവജന കൂട്ടായ്മയായിരുന്ന പൊന്നാനി യൂത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ പ്രവർത്തകരുടെ നവ കൂട്ടായ്മയായ ജെ.എം.ആർ.സിയുടെ സുഹൃദ് സംഗമം ഉച്ചക്ക് മൂന്നിന് പൊന്നാനി എം.ഐ ബോയ്സ് സ്കൂളിൽ നടക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വൈകീട്ട് കലാപരിപാടികളും നടക്കും. വാർത്തസമ്മേളനത്തിൽ ടി.കെ. അഷ്റഫ്, കെ. ഇമ്പിച്ചിക്കോയ, വി. അബ്ദുൽ ഗഫൂർ, വി.കെ. കബീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.