ശിൽപശാല സംഘടിപ്പിച്ചു

എടക്കര: ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ആർട്ട്​ ആൻഡ് ക്രാഫ്റ്റ് ക്ലബിന്റെ നേതൃത്വത്തിൽ കല പ്രവൃത്തി പരിചയ . സ്കൂൾ ലോക്കൽ മാനേജർ റവ. എസ്. ജോർജ് ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് നൗഷാദ് വെള്ളലശ്ശേരി, നിലമ്പൂർ ബി.ആർ.സിയിൽനിന്നുള്ള സൈനുദ്ദീൻ, ബിന്ദു, ആതിര എന്നിവർ കാരിക്കേച്ചർ, പെൻസിൽ ഡ്രോയിങ്, വെജിറ്റബിൾ പ്രിൻറിങ്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളിൽ പരിശീലനം നൽകി. പ്രധാനാധ്യാപിക ഷീജ തോമസ്, സ്റ്റാഫ് സെക്രട്ടറി സാംകുട്ടി, കല അധ്യാപകൻ കെ.വി. അശ്വിൻ, പ്രവൃത്തി പരിചയ അധ്യാപിക ജെർന ജോർജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.