പെരിന്തൽമണ്ണ: സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങിയപ്പോൾ പരാതികളേറെ. മാനദണ്ഡങ്ങളും സീനിയോറിറ്റിയും പരിഗണിച്ചില്ലെന്ന് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഒരു വർഷം കഴിഞ്ഞ് വിരമിക്കുന്ന പ്രിൻസിപ്പൽമാരെയും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റി. ഒരു സ്കൂളിലേക്ക് ഒന്നിലേറെപ്പേരെ നിയമിച്ചതായും ജൂനിയർ തസ്തികയുള്ള സ്കൂളിൽ സീനിയർ തസ്തികയിലുള്ള പ്രിൻസിപ്പലിനെ നിയമിച്ചതായും പരാതിയുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയമില്ലാത്ത പ്രിൻസിപ്പൽമാരെയും ദൂര സ്ഥലങ്ങളിലേക്ക് മാറ്റി. മാർച്ചിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ക്ഷണിച്ചതും അപേക്ഷിച്ചതും ഒാൺലൈൻ വഴിയാണെങ്കിലും പട്ടിക തയാറാക്കലടക്കം നടപടിക്രമങ്ങൾ ഒാൺലൈൻ വഴിയായിരുന്നില്ല. സ്ഥലംമാറ്റ നടപടികൾ ഓൺലൈൻ വഴിയാക്കണമെന്നും ബാഹ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. റോയിച്ചൻ ഡൊമനിക്ക്, ടി.എസ്. ഡാനിഷ്, ഡോ. വി. അബ്ദുസമദ്, കെ. മുഹമ്മദ് റസാഖ്, കെ. ജിതേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.