Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രിൻസിപ്പൽ സ്ഥലംമാറ്റ...

പ്രിൻസിപ്പൽ സ്ഥലംമാറ്റ പട്ടികക്കെതിരെ പരാതികൾ

text_fields
bookmark_border
പെരിന്തൽമണ്ണ: സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങിയപ്പോൾ പരാതികളേറെ. മാനദണ്ഡങ്ങളും സീനിയോറിറ്റിയും പരിഗണിച്ചില്ലെന്ന്​ ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഒരു വർഷം കഴിഞ്ഞ് വിരമിക്കുന്ന പ്രിൻസിപ്പൽമാരെയും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റി. ഒരു സ്കൂളിലേക്ക് ഒന്നിലേറെപ്പേരെ നിയമിച്ചതായും ജൂനിയർ തസ്തികയുള്ള സ്കൂളിൽ സീനിയർ തസ്തികയിലുള്ള പ്രിൻസിപ്പലിനെ നിയമിച്ചതായും പരാതിയുയർന്നിട്ടുണ്ട്. പ്രത്യേകിച്ച് രാഷ്​ട്രീയമില്ലാത്ത പ്രിൻസിപ്പൽമാരെയും ദൂര സ്ഥലങ്ങളിലേക്ക് മാറ്റി. മാർച്ചിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ക്ഷണിച്ചതും അപേക്ഷിച്ചതും ഒാൺലൈൻ വഴിയാണെങ്കിലും പട്ടിക തയാറാക്കലടക്കം നടപടിക്രമങ്ങൾ ഒാൺലൈൻ വഴിയായിരുന്നില്ല. സ്ഥലംമാറ്റ നടപടികൾ ഓൺലൈൻ വഴിയാക്കണമെന്നും ബാഹ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. റോയിച്ചൻ ഡൊമനിക്ക്, ടി.എസ്. ഡാനിഷ്, ഡോ. വി. അബ്​ദുസമദ്, കെ. മുഹമ്മദ് റസാഖ്, കെ. ജിതേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story