ചാവക്കാട്: സംസ്ഥാനതലത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ അനുപാതം നിലനിർത്തണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂനിയൻ ചാവക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് വി.ജെ. മെർളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.വി. ബെന്നി അധ്യക്ഷത വഹിച്ചു. നാടൻ ഉരുക്കളുടെ ബീജം എല്ലാ വെറ്ററിനറി ഉപകേന്ദ്രത്തിലും ഉടൻ ലഭ്യമാക്കുക, കുളമ്പുരോഗം, സാമ്പിൾ സർവേ എന്നീ ഫീൽഡുതല വർക്കുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബിനേഷ്കുമാർ ജില്ല, സംസ്ഥാന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഷാജി, മേഖല പ്രസിഡൻറ് കെ.എം. രമേഷ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി പി.എസ്. സജിത് സ്വാഗതവും ട്രഷറർ ബിന്ദു തോമസ് നന്ദിയും പറഞ്ഞു. TCC CKD Kerala Live Stock Inspectors union കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂനിയൻ ചാവക്കാട് മേഖല സമ്മേളനം ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് വി.ജെ. മെർളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.