സവാക് ജില്ല കൺവെൻഷൻ

പൂങ്ങോട്ടുകുളം: കലാകാര ക്ഷേമ പെൻഷനുള്ള അപേക്ഷ 60 കഴിഞ്ഞവരിൽനിന്ന്​ സ്വീകരിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് സ്​റ്റേജ് ആർട്ടിസ്​റ്റ്​ ആൻഡ്​ വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) മലപ്പുറം ജില്ല കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലളിതകല സമിതി ഹാളിൽ വേണുഗോപാൽ കൊൽക്കത്ത ഉദ്ഘാടനം ചെയ്തു. ഈശ്വർ തിരൂർ അധ്യക്ഷത വഹിച്ചു. അശോകൻ വയ്യാട്ട്, പി.ടി. ബദറുദ്ദീൻ, നരൻ ചെമ്പൈ, സേൽറ്റി തിരൂർ, കൂട്ടായി മുഹമ്മദലി, ടി.പി. ചന്തു മാഷ്, ഖദീജ യൂനുസ്‌, പി. സുഹറാബി, ഹംസ കൈനിക്കര, കെ.പി. മണി, പി.എം. മുസ്തഫ, ഖാലിദ് താനൂർ, കെ.ടി. അബ്​ദുല്ല, ശശീന്ദ്രൻ പെരുവഴിയമ്പലം, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, സി. കൃഷ്ണൻ, അനിൽ കോവിലകം എന്നിവർ സംസാരിച്ചു. അമ്പതിൽപരം കലാകാരന്മാർ ചേർന്ന് സംഗീത വിരുന്നൊരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.