'നീരുറവ്' പദ്ധതി​ തുടങ്ങി

എടക്കര: 'നീരുറവ്' സമഗ്ര നീര്‍ത്തട പദ്ധതിയുടെ പൈലറ്റ് പ്രവൃത്തിക്ക് നിലമ്പൂര്‍ ബ്ലോക്കിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. പ്രാരംഭതല ചര്‍ച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വിദ്യ രാജന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എ.ജെ. സന്തോഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോര്‍ജ്, സോമന്‍ പാര്‍ലി, പ്രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷാജി ജോണ്‍, സ്​റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ തങ്ക കൃഷ്ണന്‍, എം.എ. തോമസ്, റുബീന കിണറ്റിങ്ങല്‍, ജോയൻറ്​ ബി.ഡി.ഒ എ. സരള, അസി. സെക്രട്ടറി സഹറുദ്ദീന്‍, ബ്ലോക്ക് അക്രഡിറ്റഡ്​ എൻജിനീയര്‍ കെ.എ. സാജിദ്, പഞ്ചായത്ത് അക്രഡിറ്റഡ്​ എൻജിനീയര്‍ കെ.എം. ഹസീബ എന്നിവര്‍ സംസാരിച്ചു. ജനപ്രധിനിധികളും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.