Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:10 AM GMT Updated On
date_range 18 Dec 2021 12:10 AM GMT'നീരുറവ്' പദ്ധതി തുടങ്ങി
text_fieldsbookmark_border
എടക്കര: 'നീരുറവ്' സമഗ്ര നീര്‍ത്തട പദ്ധതിയുടെ പൈലറ്റ് പ്രവൃത്തിക്ക് നിലമ്പൂര്‍ ബ്ലോക്കിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. പ്രാരംഭതല ചര്‍ച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യ രാജന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എ.ജെ. സന്തോഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോര്‍ജ്, സോമന് പാര്‍ലി, പ്രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ തങ്ക കൃഷ്ണന്, എം.എ. തോമസ്, റുബീന കിണറ്റിങ്ങല്‍, ജോയൻറ് ബി.ഡി.ഒ എ. സരള, അസി. സെക്രട്ടറി സഹറുദ്ദീന്‍, ബ്ലോക്ക് അക്രഡിറ്റഡ് എൻജിനീയര്‍ കെ.എ. സാജിദ്, പഞ്ചായത്ത് അക്രഡിറ്റഡ് എൻജിനീയര്‍ കെ.എം. ഹസീബ എന്നിവര്‍ സംസാരിച്ചു. ജനപ്രധിനിധികളും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story