കൊണ്ടോട്ടി മണ്ഡലത്തില്‍ ഏഴ്​ വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നു

me kdy 4 mla കൊണ്ടോട്ടിയിൽ ഏഴ്​ വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ പൂർത്തിയാകുന്നു 35 കോടി രൂപയുടെ പദ്ധതികളാണ്​ നടക്കുന്നത്​ കൊണ്ടോട്ടി: പൊതുവിദ്യാലയ ശാക്തീകരണത്തി​ൻെറ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തില്‍ ഏഴ്​ വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനസജ്ജമായി. കിഫ്ബി, പ്ലാന്‍ ഫണ്ട്, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി നിർമിച്ച കെട്ടിടങ്ങൾ ജനുവരി ആദ്യവാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്​ഘാടനം ചെയ്യും. മണ്ഡലത്തിൽ വിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി 35 കോടി രൂപ ചെലവിൽ 21 കെട്ടിട നിർമാണ പ്രവൃത്തികളാണ്​ നടക്കുന്നത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി വിദ്യാലയങ്ങള്‍ക്ക്​ സമര്‍പ്പിക്കുമെന്ന്​ കൊണ്ടോട്ടിയിൽ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന്​ ശേഷം ടി.വി. ഇബ്രാഹീം എം.എൽ.എ പറഞ്ഞു മേലങ്ങാടി ജി.വി.എച്ച്.എസ് സ്‌കൂൾ (അഞ്ച്​ കോടി), കൊട്ടപ്പുറം ജി.എച്ച്.എസ് സ്‌കൂൾ, ജി.എച്ച്.എസ്.എസ് ചാലിയപ്പുറം (മൂന്ന്​ കോടി വീതം), ജി.യു.പി.എസ് ചീക്കോട് (1.75 കോടി), ജി.വി.എച്ച്.എസ്.എസ് ഒാമാനൂർ (75 ലക്ഷം), ജി.എല്‍.പി.എസ് തുറക്കൽ, ജി.എല്‍.പി.എസ് കാരാട് (50​ ലക്ഷം വീതം) എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ്​ ജനുവരിയിൽ ഉദ്​ഘാടനം ചെയ്യുക. വാഴക്കാട് ഗവ. ഹയർ സെക്കൻഡറിയിൽ മൂന്ന് കോടി രൂപ ചെലവില്‍ നിർമിച്ച കെട്ടിടം വിദ്യാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്ലാന്‍ ഫണ്ടായ 2.2 കോടി ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തി​ൻെറ നിർമാണം ഉടൻ ആരംഭിക്കുമെന്നും എ.എൽ.എ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ മണ്ഡലത്തിൽ മൂന്ന് കോടി രൂപ അനുവദിച്ച ജി.എം.യു.പി സ്‌കൂൾ ചിറയിൽ, ജി.എച്ച്.എസ്.എസ് ഓമാനൂർ, ജി.എം.യു.പി സ്‌കൂള്‍ കാന്തക്കാട് എന്നിവിടങ്ങളിലെ പ്രവൃത്തികളുടെ എസ്​റ്റിമേറ്റ്​ ഉടൻ തയാറാക്കി സമർപ്പിക്കാനും യോഗത്തില്‍ ധാരണയായി. എളമരം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തി​ൻെറ അപകടാവസ്ഥ പരിശോധിച്ചു പുതിയ കെട്ടിടം നിർമിക്കാനുള്ള സാധ്യത സംബന്ധിച്ച്​ റിപ്പോർട്ട്​ നല്‍കാനും എം.എല്‍.എ നിര്‍ദേശിച്ചു. പി.ടി.എ പ്രസിഡൻറ്​ സാദിഖ് ആലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ യജ്ഞം കോഓഡിനേറ്റര്‍ എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക്, കൊണ്ടോട്ടി എ.ഇ.ഒ സുനിത, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. അബ്​ദുൽ വഹാബ്, പ്രഥമാധ്യാപകന്‍ പി.കെ. അബ്​ദുസ്സലാം, വിദ്യാലയാധികൃതര്‍, പ്രവൃത്തി ഏറ്റെടുത്ത കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം me kdy 4 mla : കൊണ്ടോട്ടി മണ്ഡലത്തിലെ പൊതുവിദ്യാലയ ശാക്തീകരണ പദ്ധതികളുടെ അവലോകന യോഗം ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.