Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:10 AM GMT Updated On
date_range 18 Dec 2021 12:10 AM GMTകൊണ്ടോട്ടി മണ്ഡലത്തില്‍ ഏഴ് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നു
text_fieldsbookmark_border
me kdy 4 mla കൊണ്ടോട്ടിയിൽ ഏഴ് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ പൂർത്തിയാകുന്നു 35 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത് കൊണ്ടോട്ടി: പൊതുവിദ്യാലയ ശാക്തീകരണത്തിൻെറ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തില്‍ ഏഴ് വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനസജ്ജമായി. കിഫ്ബി, പ്ലാന്‍ ഫണ്ട്, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി നിർമിച്ച കെട്ടിടങ്ങൾ ജനുവരി ആദ്യവാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിൽ വിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി 35 കോടി രൂപ ചെലവിൽ 21 കെട്ടിട നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി വിദ്യാലയങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് കൊണ്ടോട്ടിയിൽ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം ടി.വി. ഇബ്രാഹീം എം.എൽ.എ പറഞ്ഞു മേലങ്ങാടി ജി.വി.എച്ച്.എസ് സ്‌കൂൾ (അഞ്ച് കോടി), കൊട്ടപ്പുറം ജി.എച്ച്.എസ് സ്‌കൂൾ, ജി.എച്ച്.എസ്.എസ് ചാലിയപ്പുറം (മൂന്ന് കോടി വീതം), ജി.യു.പി.എസ് ചീക്കോട് (1.75 കോടി), ജി.വി.എച്ച്.എസ്.എസ് ഒാമാനൂർ (75 ലക്ഷം), ജി.എല്‍.പി.എസ് തുറക്കൽ, ജി.എല്‍.പി.എസ് കാരാട് (50 ലക്ഷം വീതം) എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ജനുവരിയിൽ ഉദ്ഘാടനം ചെയ്യുക. വാഴക്കാട് ഗവ. ഹയർ സെക്കൻഡറിയിൽ മൂന്ന് കോടി രൂപ ചെലവില്‍ നിർമിച്ച കെട്ടിടം വിദ്യാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്ലാന്‍ ഫണ്ടായ 2.2 കോടി ഉപയോഗിച്ചുള്ള പുതിയ കെട്ടിടത്തിൻെറ നിർമാണം ഉടൻ ആരംഭിക്കുമെന്നും എ.എൽ.എ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ മണ്ഡലത്തിൽ മൂന്ന് കോടി രൂപ അനുവദിച്ച ജി.എം.യു.പി സ്‌കൂൾ ചിറയിൽ, ജി.എച്ച്.എസ്.എസ് ഓമാനൂർ, ജി.എം.യു.പി സ്‌കൂള്‍ കാന്തക്കാട് എന്നിവിടങ്ങളിലെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഉടൻ തയാറാക്കി സമർപ്പിക്കാനും യോഗത്തില്‍ ധാരണയായി. എളമരം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിൻെറ അപകടാവസ്ഥ പരിശോധിച്ചു പുതിയ കെട്ടിടം നിർമിക്കാനുള്ള സാധ്യത സംബന്ധിച്ച് റിപ്പോർട്ട് നല്‍കാനും എം.എല്‍.എ നിര്‍ദേശിച്ചു. പി.ടി.എ പ്രസിഡൻറ് സാദിഖ് ആലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ യജ്ഞം കോഓഡിനേറ്റര്‍ എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക്, കൊണ്ടോട്ടി എ.ഇ.ഒ സുനിത, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. അബ്ദുൽ വഹാബ്, പ്രഥമാധ്യാപകന്‍ പി.കെ. അബ്ദുസ്സലാം, വിദ്യാലയാധികൃതര്‍, പ്രവൃത്തി ഏറ്റെടുത്ത കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം me kdy 4 mla : കൊണ്ടോട്ടി മണ്ഡലത്തിലെ പൊതുവിദ്യാലയ ശാക്തീകരണ പദ്ധതികളുടെ അവലോകന യോഗം ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story